എംജി കോളേജ് കേസ് പിന്‍വലിച്ചത് പോലീസുകാരുടെ ആത്മവീര്യം കെടുത്തി : പോലീസ് അസോസിയേഷന്‍

തിരുവനന്തപുരം എം.ജി കോളേജ് കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി പോലീസ് സേനയുടെ ആത്മവീര്യം ഇല്ലാതാക്കുന്നതെന്ന് പോലീസ് അസോസിയേഷന്‍. ഉദ്യോഗസ്ഥരുടെ വികാരം സര്‍ക്കാര്‍ മാനിച്ചില്ലെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പോലീസ് റിപ്പോര്‍ട്ട് അവഗണിച്ചാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം എംജി കോളേജില്‍ എന്‍ഡിഎഫ്എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ 2005 ലാണ് സംഘര്‍ഷമുണ്ടായത്. വടിവാള്‍, ബോംബ് തുടങ്ങിയ മാരകായുധങ്ങളുമായി എത്തിയ എബിവിപി പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും പോലീസ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇക്കാരണത്താലാണ് കേസ് പിന്‍വലിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടത്.
അതേസമയം, നിരപരാധികളായ വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കുന്നത് എന്ന നിലപാടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരാളെയോ രണ്ടുപേരെയോ മാത്രമായി ഒഴിവാക്കാനാവാത്തതിനാലാണ് കേസ് പൂര്‍ണ്ണമായും പിന്‍വലിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























