ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയം... ദുരന്തങ്ങള്‍ വിതച്ച കാലവര്‍ഷം ആഗസ്റ്റോടുകൂടി മഹാപ്രളയത്തിലേക്ക്; സ്വന്തം സഹോദരന്മാരെ പോലെ രക്ഷപ്പെടുത്താന്‍ സാഹസികമായി പരിശ്രമങ്ങള്‍ നടത്തിയ എല്ലാവര്‍ക്കും ബിഗ് സല്യൂട്ട്... രക്ഷാപ്രവർത്തനത്തിൽ സജീവമായവരുടെ സേവനങ്ങളെ സർക്കാർ മാനിക്കുന്നു

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വലിയപ്രളയമാണ് കേരളം സാക്ഷ്യംവഹിച്ചത്. മണ്‍സൂണിന്റെ തുടക്ക ഘട്ടത്തില്‍ തന്നെ ദുരന്തങ്ങള്‍ വിതച്ച കാലവര്‍ഷം ആഗസ്റ്റ് മാസമാവുമ്പോഴേക്കും മഹാപ്രളയത്തിലേക്ക് എത്തുകയാണുണ്ടായത്. 453 പേര്‍മരിക്കുകയും 14പേരെ കാണാതാകുകയും ചെയ്തു. 14ലക്ഷംപേര്‍ ക്യാംപുകളിലായി പ്രത്യേക നിയമസഭാസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നുമുഖ്യമന്ത്രി.
കാലവർഷമായി ആരംഭിച്ച മഴ പിന്നീട് മഹാപ്രളയമായി മാറുകയായിരുന്നു. ജനങ്ങൾക്ക് അവർ സന്പാദിച്ചതെല്ലാം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. നിലവിൽ 305 ദുരിതാശ്വാസ ക്യാന്പുകളിലായി 55,000 പേർ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നത്തെ സ്ഥിതി അനുസരിച്ച് 305ക്യാമ്പുകളിലായി 16,767കുടുംബങ്ങളിലെ 59,296ആളുകള്‍ ഉണ്ട്.
ചിലരാവട്ടെ ബന്ധുവീടുകളിലും മറ്റും അഭയം പ്രാപിച്ചാണ് ദുരന്തത്തില്‍ നിന്ന് രക്ഷ നേടിയത്. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന്റെ തീക്ഷണമായ ഇടപെടലുകളാണ് മരണസംഖ്യ താരതമ്യേന കുറയ്ക്കുന്ന സാഹചര്യം രൂപപ്പെടുത്തിയത്.
സ്വന്തം ജീവന്‍പോലും പണയപ്പെടുത്തിക്കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു നാട് ദര്‍ശിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ ബോട്ട് മറിഞ്ഞും മറ്റും പോലും അപകടത്തില്‍പ്പെട്ടു. എന്നിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറാതെയും പതറാതെയും സ്വന്തം സഹോദരന്മാരെ എന്നപോലെ രക്ഷപ്പെടുത്താന്‍ സാഹസികമായി നടത്തിയ പരിശ്രമങ്ങള്‍ നടത്തിയ എല്ലാവര്‍ക്കും നമുക്ക് ബിഗ് സല്യൂട്ട് നല്‍കാം. ഇന്നേവരെ കണ്ടിട്ടില്ലാത്ത രക്ഷാപ്രവർത്തനമാണ് കേരളത്തിൽ നടന്നത്. ത്യാഗസന്നദ്ധതയുടേയും ആത്മസമർപ്പണത്തിന്റേയും പ്രതീകമായിരുന്നു രക്ഷാപ്രവർത്തനം. രക്ഷാപ്രവർത്തനത്തിൽ സജീവമായവരുടെ സേവനങ്ങളെ സർക്കാർ മാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെപ്രസ്ഥാനവയോടെയാണ് സഭ തുടങ്ങിയത്. പ്രതിപക്ഷനേതാവ്, കക്ഷിനേതാക്കള്‍, ഏറ്റവും കൂടുതല്‍ ദുരന്തം നേരിട്ട മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ എന്നിവര്‍ സംസാരിക്കും. കേന്ദ്രസഹായം, വിദേശ സഹായം സംബന്ധിച്ച കാര്യങ്ങള്‍, പുനര്‍നിമ്മാണം എന്നിവ സംബന്ധിച്ച കാര്യങ്ങളില്‍ പ്രമേയം പാസാക്കും. പുനര്‍നിര്‍മ്മാണം സംബന്ധിച്ച കാര്യങ്ങളില്‍ പദ്ധതികളും ഇന്ന് പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha























