കന്യാസ്ത്രീയുമായി മധ്യസ്ഥതയ്ക്ക് ശ്രമിച്ചു; ബിഷപ്പ് തന്നെ ബന്ധപ്പെട്ടത് ഷോബി ജോര്‍ജ് വഴി; പരാതി പിന്‍വലിച്ചാല്‍ പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്നായിരുന്നു വാഗ്ദാനം; എല്ലാം തുറന്നുപറഞ്ഞ് ജെയിംസ് എര്‍ത്തയില്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കന്യാസ്ത്രീയുമായി മധ്യസ്ഥതയ്ക്ക് ശ്രമിച്ചതായി സമ്മതിച്ച് ഫാ. ജെയിംസ് എര്‍ത്തയില്‍ പോലീസിനോട്.
ജലന്ധര്‍ രൂപതയുമായി അടുത്ത ബന്ധമുള്ള കോതമംഗലം സ്വദേശിയായ ഷോബി ജോര്‍ജ് വഴിയാണ് ബിഷപ്പ് തന്നെ ബന്ധപ്പെട്ടതെന്നും. പരാതി പിന്‍വലിച്ചാല്‍ പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നും എര്‍ത്തയിലിന്റെ മൊഴിയില്‍ പറയുന്നു.
എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലുമായി തനിക്ക് നേരിട്ട് ബന്ധമില്ല. ഷോബി ജോര്‍ജിനെ നേരത്തെ പരിചയമുണ്ട്. ഇയാള്‍ക്ക് ജലന്ധര്‍ രൂപതയുമായി അടുത്ത ബന്ധമുണ്ടെന്നും എര്‍ത്തയില്‍ മൊഴി നല്‍കി. അടുത്ത ദിവസം തന്നെ അന്വേഷണ സംഘം ഷോബി ജോര്‍ജിന്റെയും മൊഴി എടുക്കും. ബുധനാഴ്ച രാത്രിയാണ് ഫാദര്‍ ജെയിസ് എര്‍ത്തയിലിന്റെ മൊഴി അന്വേഷണ സംഘം എടുത്തത്. ഏകദേശം ആറുമണിക്കൂറോളം സമയം ഇവര്‍ എര്‍ത്തയിലിനെ ചോദ്യം ചെയ്തു.
കേസില്‍ മധ്യസ്ഥതക്ക് എര്‍ത്തയില്‍ ശ്രമിച്ചുവെന്ന കന്യാസ്ത്രീയുടെ ബന്ധുക്കളുടെ വാദമാണ് ഇപ്പോള്‍ പോലീസും ശരിവെക്കുന്നത്.
https://www.facebook.com/Malayalivartha























