ദുരിതാശ്വാസനിധിയില്‍ ഇതുവരെ ലഭിച്ചത് 730 കോടി; ഇതിന് പുറമേ ചെക്കുകളും ആഭരണങ്ങളും മറ്റ് സഹായവാഗ്ദാനങ്ങളും: വിദേശസഹായം നിയമപരമായി സ്വീകരിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തെ വിഴുങ്ങിയ പ്രളയക്കെടുതി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രളയത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രളയത്തെ അതിജീവിക്കാന്‍ സഹായിച്ചവര്‍ക്ക് സ്പീക്കര്‍ നന്ദിയറിയിച്ചു. പ്രളയത്തിന്റെ പാഠമുള്‍ക്കൊള്ളുന്ന പുനര്‍നിര്‍മാണപ്രക്രിയ വേണമെന്നു സ്പീക്കർ പറഞ്ഞു. ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ കാലവര്‍ഷക്കെടുതിക്കാണ് കേരളം സാക്ഷ്യംവഹിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മണ്‍സൂണിന്റെ തുടക്ക ഘട്ടത്തില്‍ തന്നെ ദുരന്തങ്ങള്‍ വിതച്ച കാലവര്‍ഷം ആഗസ്റ്റ് മാസമാകുമ്പോഴേക്കും മഹാപ്രളയത്തിലേക്ക് എത്തുകയാണുണ്ടായത്.
ഈ ദുരിതത്തില്‍ കേരളത്തിലെ ലക്ഷക്കണക്കിന് ജനതയുടെ ജീവിതം അതീവ ദുരിതമായി മാറുകയും ചെയ്തു. ചോര നീരാക്കി സമ്ബാദിച്ചതെല്ലാം നഷ്ടപ്പെടുന്ന സാഹചര്യം പലര്‍ക്കും അഭിമുഖീകരിക്കേണ്ടി വന്നിരിക്കുകയാണ്. തങ്ങളുടെ ദുരന്തത്തെ താങ്ങാനാവാതെ മരണപ്പെട്ടവരും ഉണ്ട് എന്നത് ദുരന്തത്തിന്റെ നിജസ്ഥിതിയെ പുറത്തുകൊണ്ടുവരുന്നതാണ്. കനത്ത കാലവര്‍ഷത്തെത്തുടര്‍ന്ന് ഉരുള്‍പ്പൊട്ടല്‍,വെള്ളപ്പൊക്കം,മണ്ണിടിച്ചില്‍ തുടങ്ങിയവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായി.
അതിന്റെ ഫലമായി483പേരുടെ ജീവന്‍ ഇത് കവരുകയും ചെയ്തു.14പേരെ കാണാതായിട്ടുണ്ട്.140പേര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. കാലവര്‍ഷം ശക്തമായ ആഗസ്റ്റ്21ന് 3,91,494 കുടുംബങ്ങളിലായി 14,50,707പേര്‍ വരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് ജീവിക്കേണ്ട നിലയിലേക്ക് അത് എത്തുകയും ചെയ്തു. ഇന്നത്തെ സ്ഥിതി അനുസരിച്ച് 305 ക്യാമ്ബുകളിലായി 16,767കുടുംബങ്ങളിലെ59,296ആളുകള്‍ ഉണ്ട്. ചിലരാവട്ടെ ബന്ധുവീടുകളിലും മറ്റും അഭയം പ്രാപിച്ചാണ് ദുരന്തത്തില്‍ നിന്ന് രക്ഷ നേടിയത്.
മഴയിലും പ്രളയത്തിലും ഇതുവരെ മരിച്ചത് 483പേർ, 14 പേരെ കാണാതായി. 140 പേര്‍ ചികില്‍സയിൽ കഴിയുന്നു. 59,296 പേര്‍ ഇപ്പോഴും ദുരിതാശ്വാസക്യാംപുകളിലാണ്. പ്രളയമുണ്ടാക്കിയ നഷ്ടം കേരളത്തിന്റെ വാര്‍ഷികപദ്ധതിതുകയേക്കാള്‍ വലുതാണ്. 57,000 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു.കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിനുശേഷം കൂടുതല്‍ സഹായം ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഇതുവരെ ലഭിച്ചത് 730 കോടി രൂപയാണ്. ഇതിന് പുറമേയാണ് ചെക്കുകളും ആഭരണങ്ങളും മറ്റ് സഹായവാഗ്ദാനങ്ങളും . വിദേശസഹായം നിയമപരമായ മാര്‍ഗങ്ങളിലൂടെ സ്വീകരിക്കാന്‍ നടപടിയെടുക്കും.
കാലവര്‍ഷം നേരിടാനുള്ള നടപടികള്‍ മേയില്‍ തുടങ്ങിയിരുന്നു. പ്രവചിച്ചതിനേക്കാള്‍ മൂന്നിരട്ടി മഴ പെയ്തതാണ് നൂറ്റാണ്ടിലെ വലിയ വെള്ളപ്പൊക്കമുണ്ടാക്കിയത്. കേന്ദ്രസേനയെ രംഗത്തിറക്കുന്നതില്‍ കാലതാമസമുണ്ടായിട്ടില്ല. ഭരണസംവിധാനത്തെ ഫലപ്രദമായി ചലിപ്പിച്ചു. ബഹുജനങ്ങളെയും രംഗത്തിറക്കി. മല്‍സ്യത്തൊഴിലാളികളെ കൃത്യസമയത്ത് രംഗത്തിറക്കാന്‍ കഴിഞ്ഞതും നേട്ടമായി. കേന്ദ്രമാനദണ്ഡത്തേക്കാള്‍ അധികം തുക അടിയന്തരാശ്വാസം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സര്‍ക്കാരിന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടുമെന്ന് പ്രതിപക്ഷം. പ്രഖ്യാപിച്ച അടിയന്തരസഹായം പോലും ദുരിതബാധിതര്‍ക്ക് ലഭിക്കുന്നില്ല. പിരിച്ചാല്‍പോര, അര്‍ഹരായവര്‍ക്ക് സഹായമെത്തണമെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























