പേരറിയാത്തവര്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കില്ല

ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ \'പേരറിയാത്തവര്‍\' പത്തൊന്‍പതാം കേരള രാജ്യന്തര ചലച്ചിത്ര മേളയില്‍ നിന്നു പിന്‍വാങ്ങി. മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്നാവശ്യപ്പെട്ടു ചിത്രത്തിന്റെ സംവിധായകന്‍ പി. ബിജുവും നിര്‍മ്മാതാവ് അനില്‍കുമാറും ചലച്ചിത്ര അക്കാഡമിക്കു കത്തു നല്‍കി. സങ്കേതിക കാരണങ്ങള്‍ ചൂണ്ടികാണിച്ചണ് പിന്മാറ്റം.
ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് പിന്‍മാറ്റമെന്നാണ് സൂചന. മേളയില്‍ മലയാള സിനിമ ടുഡേ വിഭാഗത്തിലായിരുന്നു ചിത്രത്തെ തെരഞ്ഞെടുത്തിരുന്നത്. സുരാജ് വെഞ്ഞാറമൂടിനു മികച്ച നടനുള്ള പുരസ്‌കാരമുള്‍പ്പടെ രണ്ടു ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് പേരറിയാത്തവര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























