അടുത്തമാസം മുതല്‍ കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി, ഡ്രൈവര്‍മാരുടെ ജോലി ഭാരം കുറയുന്നു, ഇനി എട്ടുമണിക്കൂര്‍ ജോലി മാത്രം

അടുത്ത മാസം മുതല്‍ കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി. കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണത്തിനായി നിയോഗിച്ച സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിനെതിരേ ജീവനക്കാരും തൊഴിലാളി സംഘടനകളും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഇതില്‍ 1961ലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് വര്‍ക്കേഴ്‌സ് ആക്ട് പ്രകാരം തീരുമാനിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നിയമത്തില്‍ ഒരു മോട്ടോര്‍ വാഹനത്തൊഴിലാളിയെ എട്ടുമണിക്കുര്‍ കൂടുല്‍ ജോലി ചെയ്യിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നത്.
രാത്രികാലങ്ങളിലുണ്ടാവുന്ന അപകടങ്ങളില്‍ പലതും ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതുകൊണ്ടാണെന്ന് തെളിഞ്ഞിരുന്നു. ഏറ്റവും ഒടുവില്‍ കൊല്ലത്തെ കൊട്ടിയത്തുണ്ടായ അപകടവും ഇത്തരത്തിലാണെന്ന് ബോധ്യമായിട്ടുണ്ട്. ഇത് വിശ്രമമില്ലാതെയുള്ള ജോലികാരണമാണെന്നും, എട്ടുമണിക്കൂര്‍ ഡ്യൂട്ടി ഈ പ്രശ്‌നത്തിനും പരിഹാരമാകുമെന്നാണ് കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റിന്റെ നിലപാട്.
സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ തീരുമാനിച്ചത് ഹൈക്കോടതി വിധിക്ക് ശേഷമാണ്. സെപ്റ്റംബര്‍ മുതല്‍ ഇത് മാറ്റമില്ലാതെ നടപ്പാക്കും. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നത് സര്‍വീസുകളെ ദോഷമായി ബാധിക്കില്ല
"
https://www.facebook.com/Malayalivartha





















