ശബരിമല സ്വര്‍ണ്ണക്കൊള്ള: ഒരാളെയും സംരക്ഷിക്കുന്ന തീരുമാനം സിപിഐഎം ഏറ്റെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിപിഐഎമ്മിന് അന്നും ഇന്നും ഒരേ നിലപാടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇ ഡിയുടേത് ഉള്‍പ്പെടെ ഏത് അന്വേഷണവും നടക്കട്ടെ. അന്വേഷണത്തില്‍ സി.പി.ഐ.എമ്മിന് ഭയമില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഒരു ദൈവത്തിന്റെയും സ്വര്‍ണം കക്കാന്‍ നടക്കുന്നവരല്ല തങ്ങളെന്ന് എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്ക് തെറ്റിധാരണയില്ല. 20 വര്‍ഷം മുമ്പുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് കോടതി നിര്‍ദേശം. തന്ത്രി അറസ്റ്റിലായതോടെ ബി.ജെ.പിയുടെ ആവേശം കുറഞ്ഞു. കോണ്‍ഗ്രസും ചിത്രത്തിലുണ്ടല്ലോയെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. എല്ലാം അന്വേഷിക്കണം.
അന്വേഷിച്ച് വരുമ്പോള്‍ എല്ലാം മനസിലാകും. തന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ഓരോ കാര്യങ്ങളും ജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഒരാളെയും സംരക്ഷിക്കുന്ന തീരുമാനം സിപിഐഎം ഏറ്റെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















