ദേശീയ ഗാനം ആദ്യം ആലപിച്ചില്ല; തമിഴ്‌നാട് ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി; ഗവര്‍ണര്‍ക്ക് എതിരെ മുഖ്യമന്ത്രി സ്റ്റാലിന്‍

ദേശീയ ഗാനം ആദ്യം ആലപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി. നയപ്രഖ്യാപന പ്രസംഗം വായിക്കാതെയാണ് ഗവര്‍ണര്‍ ഇറങ്ങി പോയത്. പിന്നീട് സ്പീക്കര്‍ എം.അപ്പാവു ആണ് നയപ്രഖ്യാപന പ്രസംഗം വായിച്ചത്.
ഇത് മൂന്നാം തവണയാണ് ഗവര്‍ണര്‍ നിയമസഭയില്‍ നിന്നു ഇങ്ങനെ ഇറങ്ങി പോകുന്നത്. രാവിലെ നിയമസഭയില്‍ എത്തിയ ഗവര്‍ണര്‍ നയപ്രഖ്യാപനത്തിനു മുന്നോടിയായി ദേശിയ ഗാനം ആലപിക്കാനായി നിര്‍ദേശിച്ചു. എന്നാല്‍ തമിഴ് നാടിന്റെ ഔദ്യോഗിക സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' ആദ്യം ആലപിക്കുകയും പിന്നീട് ദേശീയ ഗാനം അവസാനം ആലപിക്കുകയും ആണ് ചെയ്തത്.
ഇതാണ് തമിഴ് നാടിന്റെ രീതിയെന്നും സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ ഇതില്‍ കുപിതനായ ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് വാക്ക് ഔട്ട് ആവുകയായിരുന്നു. ഇതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചു 'ആടിന് താടിയും സംസ്ഥാനത്ത് ഗവര്‍ണറും ആവശ്യമില്ലെ'ന്നാണ് പ്രസംഗത്തിനിടയില്‍ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടിയത്.
https://www.facebook.com/Malayalivartha





















