പ്രളയത്തില്‍ മുങ്ങി ഓണപ്പരീക്ഷ; തുടര്‍ച്ചയായി ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഓണപ്പരീക്ഷകള്‍ ഒഴിവാക്കി: സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകള്‍ സെപ്റ്റംബര്‍ പത്ത് മുതല്‍

മഴക്കെടുതിയുടെ സാഹചര്യത്തില്‍ ഓണപ്പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനമായി. പ്രളയത്തെ തുടര്‍ന്ന് തുടര്‍ച്ചയായി ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇത്തവണ ഓണപ്പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനമായത്. എന്നാല്‍ പൊതു വിദ്യാലങ്ങളിലെ പരീക്ഷകള്‍ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകള്‍ സെപ്റ്റംബര്‍ പത്ത് മുതല്‍ തുടങ്ങും.
പൊതുവിദ്യാലയങ്ങളിലെ ഒഴിവാക്കിയ ഓണപരീക്ഷ മറ്റേതെങ്കിലും രീതിയില്‍ മാറ്റാനാണ് ആലോചിക്കുന്നത്. ക്ലാസ് പരീക്ഷയായോ ക്രിസ്മസ് പരീക്ഷയുമായി സംയോജിപ്പിച്ചോ ആയിരിക്കും ഇത് നടത്തുക. ക്ലാസ് പരീക്ഷയാണ് നടത്തുന്നതെങ്കില്‍ ഒക്‌റ്റോബര്‍ മധ്യത്തോടെയായിരിക്കും നടത്തുകയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്ററേറ്റ് അധികൃതര്‍ പറഞ്ഞു.
സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകളില്‍ പലതിലും പരീക്ഷകള്‍ നേരത്തെ ആരംഭിച്ചിരുന്നു. അതിനിടെയാണ് പ്രളയമുണ്ടായത്. തുടര്‍ന്ന് നിര്‍ത്തിവെച്ച പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് സെപ്റ്റംബര്‍ പത്ത് മുതല്‍ പരീക്ഷ നടത്താവൂ എന്ന് ഉത്തരവിറക്കിയത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha





















