കേരളത്തിലെ പ്രളയത്തില്‍പെട്ട് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി നാളെ പ്രത്യേക ക്യാമ്പ്

കേരളത്തിലെ പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും, കേടുപാടുകള്‍ സംഭവിച്ചവര്‍ക്കുമായി ആലുവയിലെയും കോട്ടയത്തെയും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ പ്രത്യേക പാസ്‌പോര്‍ട്ട് ക്യാമ്പ് സംഘടിപ്പിക്കും. 2018 സെപ്റ്റംബര്‍ ഒന്നിന് നടക്കുന്ന ക്യാംപില്‍ പങ്കെടുക്കുന്നതിന് താഴെ പറയുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുക:
രജിസ്റ്റര്‍ ചെയ്യുന്നതിനായി www.passportinida.gov.in എന്ന വെബ്‌സൈറ്റിലോ എംപാസ്‌പോര്‍ട്ട് സേവാ ആപ്പിലോ പ്രവേശിച്ച ശേഷം ആര്‍.പി.ഒ കൊച്ചിന്‍ പാസ്‌പോര്‍ട്ട് ഓഫീസായി തിരഞ്ഞെടുക്കുക. തുടര്‍ന്ന് റീഇഷ്യൂ ചെയ്യാനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് ആപ്ലിക്കേഷന്‍ റഫറന്‍സ് നമ്പര്‍(എആര്‍എന്‍) കൈപ്പറ്റുക.
പാസ്‌പോര്‍ട്ട് ഫീസോ നഷ്ടപരിഹാര ഫീസോ ഓണ്‍ലൈനായി അടയ്‌ക്കേണ്ടതില്ല.
കേടുപാട് സംഭവിച്ച പാസ്‌പോര്‍ട്ടും ആപ്ലിക്കേഷന്‍ റഫറന്‍സ് നമ്പറുമായി ആലുവയിലെയോ കോട്ടയത്തെയോ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 01ന് എത്തിച്ചേരുക. മറ്റ് രേഖകളൊന്നും ആവശ്യമില്ല.
പാസ്‌പോര്‍ട്ട് പ്രളയത്തില്‍ നഷ്ടമായെങ്കില്‍ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ നിന്ന് പ്രഥമവിവര റിപ്പോര്‍ട്ടോ (എഫ്.ഐ.ആര്‍.) ലോസ് സര്‍ട്ടിഫിക്കറ്റോ ആവശ്യമാണ്.
https://www.facebook.com/Malayalivartha





















