കേരളത്തില്‍ നിന്നും 13 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഐപിഎസ്; ബാര്‍ക്കോഴകേസ് അന്വേഷിച്ച ആര്‍.സുകേശനും പട്ടികയില്‍

ഇനി തൊപ്പിയില്‍ ഐപിഎസിന്റെ പൊന്‍തൂവല്‍. പൊലീസിലെ 13 സൂപ്രണ്ടുമാര്‍ക്ക് ഐ.പി.എസ് അനുവദിച്ച് കേന്ദ്രം ഉത്തരവിറക്കി. 2016ലെ 13 തസ്തികകളിലേക്ക് സീനിയോറിട്ടി പരിഗണിച്ച് 28പേരുടെ പട്ടികയാണ് സംസ്ഥാനം അയച്ചിരുന്നത്. ഇതില്‍ നിന്നാണ് മികച്ച 13 ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്.
എ.കെ.ജമാലുദീന്‍, യു.അബ്ദുള്‍ കരീം, കെ.എം.ആന്റണി, ജെ.സുകുമാരപിള്ള, ടി.എഫ്.സേവ്യര്‍, പി.എസ്.സാബു, കെ.പി.വിജയകുമാരന്‍, കെ.എസ്.വിമല്‍, ജയിംസ് ജോസഫ്, കെ.എംടോമി, പി.കെ.മധു, ആര്‍.സുകേശന്‍, സി.കെ.രാമചന്ദ്രന്‍ എന്നിവരാണ് പട്ടികയില്‍. ഇതില്‍ സി.കെ.രാമചന്ദ്രനെ താത്കാലികമായണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ക്രിമിനല്‍, അച്ചടക്ക നടപടികള്‍ തീര്‍ത്ത് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. ബാര്‍ക്കോഴകേസ് അന്വേഷിച്ച ആര്‍.സുകേശനും പട്ടികയില്‍ ഉണ്ട്.
https://www.facebook.com/Malayalivartha





















