സെല്‍ഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയായ യുവതി ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ ആനയുടെ കാലിനടിയില്‍ അകപ്പെട്ട ഗുജറാത്തു സ്വദേശിനിയായ വിനോദസഞ്ചാരി മരിച്ചു.നര്‍മ്മദ രാജ് പീപ്പില്ല സ്വദേശിനിയായ ദീപാലി (27) ആനയുടെ ചവിട്ടേറ്റുമരിച്ചത്. ഭര്‍ത്താവ് രാഗേഷിനൊപ്പം ആനയുടെ കൂടെ നിന്നു സെല്‍ഫിയെടുക്കവേയാണു അപകടം.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഇരുട്ടുകാനത്തു പ്രവര്‍ത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലാണ് അപകടം. സവാരിക്കുശേഷം ഫോട്ടോ എടുക്കുന്നതിനിടെ ആന തുമ്പിക്കൈ ഉയര്‍ത്തിയതു കണ്ടു ഭയന്ന യുവതി കാല്‍ചുവട്ടിലേക്കു വീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ യുവതിയെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുജറാത്തിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് ദീപാലി. നാലര വയസുകാരി ആയുഷി ഏക മകളാണ്. ഇവരടങ്ങുന്ന പതിനാലംഗ വിനോദസഞ്ചാരികള്‍ ഞായറാഴ്ചയാണു കൊച്ചിയിലെത്തിയത്. ഇന്നലെ ഇവിടെനിന്നു മൂന്നാറിലേക്കുള്ള മാര്‍ഗമധ്യേ ആനസവാരിക്കിറങ്ങുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു കൈമാറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























