കതിരൂര്‍ മനോജ് കൊലക്കേസ് സിബിഐ ഏറ്റെടുത്തു

കണ്ണൂരില്‍ ആര്‍.എസ്.എസ്.പ്രവര്‍ത്തകനായ കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസ് സിബിഐ ഏറ്റെടുത്തു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസ് അന്വേഷിക്കുന്നത്. കതിരൂര്‍ മനോജിനെ വെട്ടികൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചിരുന്നത്. അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രപേഴ്‌സണല്‍ മന്ത്രാലയം ഇന്നലെ ഉത്തരവിറക്കിയിരുന്നു.
കേസില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ എല്ലാ പ്രതികളെയും സിബിഐയും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തി. എഫ്‌ഐആര്‍ നാളെ കൊച്ചിയിലെ സിബിഐ കോടതിയില്‍ സമര്‍പ്പിക്കും. കേസ് സിബിഐയ്ക്കു വിട്ടുകൊണ്ട് കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.
സെപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. കേസിലെ 16 പ്രതികളില്‍ ആറു പേരെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. വിക്രമന്‍, പ്രകാശന്‍, ജിതിന്‍, സുജിന്‍, വിനു, പ്രഭാകരന്‍ എന്നീ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























