ദേശീയപാതാ വികസനം മലപ്പുറത്ത് വഴിമുട്ടി : ജീവന്‍ കൊടുത്തും എതിര്‍ക്കുമെന്ന് ഭൂവുടമകള്‍

ദേശീയപാതാ വികസനം എതിര്‍പ്പുകള്‍ കൊണ്ടു വഴിമുട്ടുകയാണ്. മലപ്പുറത്താണ് എതിര്‍പ്പ് രൂക്ഷമായിരിക്കുന്നത്. ഭൂവുടമകളാണ് എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ജീവന്‍ കൊടുത്തും ദേശീയ പാതവികസനത്തെ എതിര്‍ക്കുമെന്ന മുദ്രാവാക്യവുമായി കുറ്റിപ്പുറത്ത് ഭൂവുടമകള്‍ ഒന്നിക്കുന്നു. എന്‍ എച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മുപ്പതിന് ആദ്യ സംസ്ഥാന കൂടിയാലോചന നടക്കും. യാതൊരുകാരണവശാലും മുപ്പതുമീറ്ററില്‍ കൂടുതല്‍ വീതി അനുവദിക്കില്ലെന്ന നിലപാടിലാണ് സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നവര്‍. ഇതോടെ ദേശീയപാത വികസനം മലപ്പുറത്ത് എത്തുമ്പോള്‍ കട്ടപ്പുറത്താകുമെന്നതില്‍ തര്‍ക്കമില്ല.
ഏറ്റെടുക്കുന്ന സ്ഥലത്തിന് വിപണിവില നല്‍കുമെന്നും പുനരധിവാസ പാക്കേജ് നടപ്പാക്കുനെന്ന സര്‍ക്കാര്‍ വാദം വെറും വാക്കു മാത്രമാണെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. സര്‍ക്കാര്‍ തയ്യാറാക്കിയ പ്രോജക്ടുകളും വകയിരുത്തിയ തുകയും നാമമാത്രമാണെന്നാണ് ഇവര്‍ പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പ്രശ്‌നത്തില്‍ ഇരട്ടത്താപ്പുനയമാണ് സ്വീകരിക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ആദ്യ സമ്മേളനത്തില്‍ സ്ഥലം വിട്ടുനല്‍കേണ്ടി വരുന്നവര്‍ മാത്രമാണ് പങ്കെടുക്കുക. അതിനു ശേഷം സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് പദ്ധതി.
ദേശീയപാത ഭൂമി ഏറ്റെടുക്കലിനായി കോട്ടയ്ക്കലില്‍ ആരംഭിച്ച ലാന്‍ഡ് അക്വിസിഷന്‍ ഓഫീസ് നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നതും അഞ്ചുവര്‍ഷമായി അതിനു കീഴില്‍ ഒരു തുണ്ട് ഭുമി പോലും എറ്റെടുക്കാന്‍ കഴിയാതിരുന്നതും ആളുകളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ആരംഭിച്ച 97 ലാന്‍ഡ് അക്വിസിഷന്‍ ഓഫീസുകളും ആറുമാസം കൂടി നിലനിര്‍ത്താന്‍ കഴിഞ്ഞമാസം ചേര്‍ന്ന മന്ത്രി സഭായോഗ തീരുമാനമെടുത്തിരുന്നു.
അതെസമയം, ദേശീയപാത വികസനത്തില്‍ മലപ്പുറത്ത് ലീഗ് സ്വീകരിച്ചിരിക്കുന്ന നിലപാടും ആളുകളില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ഒരു വിഭാഗം ലീഗ് നേതാക്കള്‍ മാത്രമെ പദ്ധതിയെ സ്വാഗതം ചെയ്യുന്നുള്ളൂ. നേതൃത്വത്തില്‍ തന്നെയുള്ള മുറുമുറുപ്പും പദ്ധതിയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























