സി പി എം എം എല്‍ എ ക്കെതിരെ ലൈംഗികാരോപണം : പരാതിയുമായി ഡിവൈഎഫ്‌ഐ വനിത നേതാവ്; ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയ്‌ക്കെതിരെയാണ് ആരോപണം

ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയ്‌ക്കെതിരെ ലൈംഗിക പീഢനപരാതിയുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് . പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനാണ് യുവതി പരാതി നല്‍കിയത്.
രണ്ടാഴ്ച മുന്‍പാണ് വനിതാ നേതാവ് ബൃന്ദ കാരാട്ടിന് പരാതി നല്‍കിയത്. നടപടി വരാത്തതിനാല്‍ സീതാറായം യെച്ചൂരിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അവൈലബിള്‍ പിബി ചേര്‍ന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.
പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം ഇതിനായി നിയോഗിച്ചു. ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്.
https://www.facebook.com/Malayalivartha






















