ഹനാന്‍റെ നട്ടെല്ലിന്‍റെ പന്ത്രണ്ടാമത്തെ കശേരുവിന് പൊട്ടൽ; ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ വേദനയും മരവിപ്പും... കാറപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഹനാന്‍റെ പരിക്ക് ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി

ഹനാന്‍റെ നട്ടെല്ലിന്‍റെ പന്ത്രണ്ടാമത്തെ കശേരുവിന് പൊട്ടൽ. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ വേദനയും മരവിപ്പും. കാറപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഹനാന്‍റെ പരിക്ക് ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഏറെ നാള്‍ വിശ്രമം വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേ സമയം ഹനാന് വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു, എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹനാന്‍റെ പരിക്ക് ഗുരുതരമാണെന്ന് ഏറ്റവും ഒടുവില്‍ വന്ന മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
സ്റ്റീൽ റോഡ് ഉപയോഗിച്ച് പൊട്ടലുള്ള കശേരുവിന് ബലം നൽകുന്ന ശസ്ത്രക്രിയയാണ് നടത്തിയത്. നട്ടെല്ലിന് പൊട്ടലുളളതിനാല്‍ ഹനാന് ഏറെ നാള്‍ വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോഴിക്കോട്ട് നിന്നും എറണാകുളത്തേക്ക് മടങ്ങും വഴി തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊടുങ്ങല്ലൂരിന് സമീപം വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടമുണ്ടായത്.
മുന്നിലെ സീറ്റ് പിറകിലേക്ക് ചെരിച്ച് കിടന്നുറങ്ങുകയായിരുന്ന ഹനാൻ കാർ ഇടിച്ചതിനെ തുടർന്ന് കാറിനുള്ളിൽ തന്നെ തെറിച്ചുവീഴുകയായിരുന്നു. ഡ്രൈവറും ഹനാനും മാത്രമായിരുന്നു അപകടസമയത്ത് കാറിലുണ്ടായിരുന്നത്. വഴിയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കാർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചതെന്ന് ഡ്രൈവർ പറഞ്ഞു.
https://www.facebook.com/Malayalivartha






















