ഓമനിച്ച് നട്ടു വളർത്തിയ കഞ്ചാവ് കൃഷി... വീട്ടുമുറ്റത്ത് അലങ്കാരമായി നട്ടത് 84 ചെടികള്‍; യുവാവിനെ കയ്യോടെ പൊക്കി എക്‌സൈസ് സംഘം... സംഭവം തിരുവനന്തപുരം കാട്ടാക്കടയിൽ

തിരുവനന്തപുരം കാട്ടാക്കട മുകുന്തറ ആണിവിളാകം ചാനല്‍ക്കര വിനേഷ് ഭവനില്‍ വിഷ്ണുവാണ് പിടിയിലായത്. ഇയാളുടെ വീട്ടുമുറ്റത്തുനിന്നും 84 കഞ്ചാവ് ചെടികളും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. വെള്ളനാട് പൂതംകോട് സാരാഭായി എന്‍ജിനിയറിങ്ങ് കോളജിന് സമീപം വാഹന പരിശോധനയ്ക്കിടെയാണ് വിഷ്ണുവിനെ പിടികൂടിയത്. പിന്നെ നടത്തിയ പരിശോധനയില്‍ 100 ഗ്രാം കഞ്ചാവും കണ്ടെത്തിയിരുന്നു. വീട്ടില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് ചെടികള്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കഞ്ചാവ് എവിടെ നിന്നുമാണ് കണ്ടെത്തിയതെന്ന് പുറത്ത് വന്നത്.
https://www.facebook.com/Malayalivartha






















