ദുബായിലെ ജോലിക്കിടെ അവിവാഹിതനെന്ന് പറഞ്ഞ് പീഡിപ്പിച്ച ശേഷം ഗര്‍ഭഛിത്രം നടത്തി; കണ്ണൂര്‍ സ്വദേശിയായ അഭിഭാഷകനെതിരെ കേസ്

ദുബായിയില്‍ നിന്നും പ്രവാസി മലയാളിക്കെതിരെ പരാതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭഛിത്രം നടത്തുകയും ചെയ്‌തെന്ന ആന്ധ്രപ്രദേശ് സ്വദേശിനിയുടെ പരാതിയില്‍ കണ്ണൂര്‍ സ്വദേശിയായ അഭിഭാഷകനെതിരെയാണ് കേസെടുത്തത്. ആന്ധ്രയിലെ വിശാഖപട്ടണം സ്വദേശിനിയുടെ പരാതിയില്‍ വിദേശത്ത് ജോലിചെയ്യുന്ന കണ്ണൂരിലെ അഭിഭാഷകന്റെ പേരില്‍ ടൗണ്‍ പൊലീസ് കേസെടുത്തു. എടച്ചൊവ്വയിലെ ആറുകണ്ടി വീട്ടില്‍ നിര്‍മല്‍കുമാറി(45)ന്റെ പേരിലാണ് കേസ്. ഗര്‍ഭഛിദ്രം, വഞ്ചന, വധഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
ദുബായ് കരാമയിലെ ഒരു ലിഫ്റ്റ് കമ്പനിയില്‍ ജീവനക്കാരാണ് നിര്‍മല്‍കുമാറും പരാതിക്കാരിയും. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് നിര്‍മല്‍കുമാര്‍ യുവതിയുമായി അടുപ്പത്തിലാവുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തു. ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിപ്പിച്ച് ഗര്‍ഭഛിത്രം ചെയ്യിപ്പിച്ചു. തുടര്‍ന്ന് രണ്ടാമതും ഗര്‍ഭിണിയായതോടെ വീണ്ടും ഗര്‍ഭഛിത്രത്തിന് നിര്‍ബന്ധിക്കുമോയെന്നു ഭയന്ന യുവതി നാട്ടിലേക്ക് മടങ്ങി.
ഒരു കുഞ്ഞിന് ജന്മം നല്‍കിയശേഷം വീണ്ടും ദുബായില്‍ എത്തിയപ്പോള്‍ യുവതിയെ കൈയൊഴിഞ്ഞതായും പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് കണ്ണൂരിലെത്തി പരാതി നല്‍കിയത്. അതിനിടെ നിര്‍മല്‍കുമാറിന്റെ വീട്ടിലെത്തിയ പരാതിക്കാരിയെ വീട്ടുകാര്‍ മര്‍ദിച്ചതായും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha






















