മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിക്കാനുളള ചുമതല ഇ.പി ജയരാജന് ലഭിച്ചത് പിണറായി വിജയനുള്ള അചഞ്ചലമായ വിശ്വാസം; ചെറിയൊരു കളങ്കം വന്നപ്പോള്‍ പടിയിറങ്ങിയ ജയരാജന്‍ എത്തിയത് രാജകീയമായി; കരുത്ത് തെളിയിച്ച് ഭാവിയിലെ മുഖ്യമന്ത്രി പ്രതീക്ഷ നിലനിര്‍ത്താന്‍ ജയരാജന് ഒരുമാസം ധാരാളം

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിക്കാനുളള ചുമതല ഇ.പി ജയരാജന് ലഭിച്ചത് ഒരു നിയോഗം പോലെ. ജയരാജന് ചുമതല നല്‍കിക്കൊണ്ടുളള വിജ്ഞാപനം കഴിഞ്ഞ ദിവസമാണിറങ്ങിയത് .എന്നാല്‍ മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ചുമതല ജയരാജനില്ല. മുഖ്യമന്ത്രി വിദേശത്ത് ചികിത്സയ്ക്ക് പോയതിനെ തുടര്‍ന്നാണ് ജയരാജന് ചുമതല നല്‍കിയത്.
കേരളം ശക്തമായ പ്രളയക്കെടുതിയില്‍ മുങ്ങിയിരിക്കുന്ന സമയമാണ്. നവകേരള സൃഷ്ടിക്കായുള്ള തയ്യാറെടുപ്പിലുമാണ് കേരളം. ഈയൊരു നിര്‍ണയക ഘട്ടം ഇ.പി. എങ്ങനെ തരണം ചെയ്യുന്നു എന്നാണ് കേരളം ഉറ്റുനോക്കുന്നത്. അത് ഭാവി മുഖ്യമന്ത്രിയിലേക്കുള്ള കാല്‍വയ്പ്പുകൂടിയാകും.
ഞായറാഴ്ചയാണ് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയത്. മൂന്നാഴ്ച്ചത്തെ ചികിത്സക്കായാണ് മുഖ്യമന്ത്രി യുഎസിലേക്കുളള യാത്ര. എന്നാല്‍ പകരം ചുമതല ആര്‍ക്കും നല്‍കാതെയാണ് അദ്ദേഹം യാത്ര തിരിച്ചിരിക്കുന്നത്. നേരത്തെ മുഖ്യ മന്ത്രിയുടെ ചുമതലകള്‍ ഇ.പി. ജയരാജന് നല്‍കുമെന്നായിരുന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ സമ്പൂര്‍ണ ചുമതല ഇ.പിക്ക് നല്‍കിയിട്ടില്ല. പകരം മന്ത്രി സഭായോഗത്തിന് അധ്യക്ഷത വഹിക്കാനുളള ചുമതലയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
യാത്രയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി ശനിയാഴ്ച ഗവര്‍ണറെ കണ്ടിരുന്നു. യാത്രസംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിക്കാനായിരുന്നു ഇത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പ്രളയബാധിതരുടെ പുനരധിവാസത്തിനുമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.
അതേസമയം അമേരിക്കയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഭരണകാര്യങ്ങള്‍ നടത്തുമെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ചികിത്സയിലായിരിക്കുമെങ്കിലും ഇ-ഫയല്‍ സംവിധാനം ഉപയോഗപ്പെടുത്തി ഫയലുകള്‍ മുഖ്യമന്ത്രിതന്നെ തീര്‍പ്പാക്കാനാണ് ആലോചിക്കുന്നത്. സെപ്റ്റംബര്‍ 17ന് മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞു മടങ്ങിയെത്തും. ദുരിതാശ്വാസഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ അതത് ജില്ലകളില്‍ ആയിരിക്കുമെന്നതിനാല്‍ 11നു തുടങ്ങുന്ന ആഴ്ചയില്‍ മന്ത്രിസഭായോഗം ചേരാനിടയില്ല.
നേരത്തെ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കു നല്‍കുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞുമാറിയിരുന്നു. അതൊക്കെ ഭരണപരമായ കാര്യമല്ലേ,നിങ്ങളോട് ഇപ്പോള്‍ പറയേണ്ട കാര്യമുണ്ടോ എന്നായിരുന്നു മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹത്തിന്റെ പ്രതികരണം.
19ന് അമേരിക്കയില്‍ പോകാനായിരുന്നു നേരത്തെ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം യാത്ര മാറ്റിവെക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















