ഷൊര്‍ണൂര്‍ എംഎല്‍എയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ നേതാവിന്റെ ലൈംഗികപീഢന പരാതി ;കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയത് രണ്ടാഴ്ച്ച മുമ്പ്; പരാതി നല്‍കിയത് ബൃന്ദാകാരാട്ടിനും യെച്ചൂരിക്കും; വിവാദമായതോടെ അന്വേഷിക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം

ലൈംഗിക പീഡനത്തില്‍ വനിതാ നേതാവ് ബൃന്ദാകാരാട്ടിനോട് പരാതിപ്പെട്ടിട്ടും രക്ഷയില്ല. കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി രണ്ടാഴ്ച്ച പിന്നിട്ടിട്ടും അനങ്ങാപ്പാറ നയം. പാര്‍ട്ടി എംഎല്‍എക്കെതിരെ നടപടി എടുക്കാന്‍ കേന്ദ്രത്തിന് വിമ്മിഷ്ടം. ചാനലുകള്‍ സംഭവം വിവാദമാക്കിയതോടെ അന്വേഷിക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. രണ്ടാഴ്ച മുമ്പ് ബൃന്ദാകാരാട്ടിന് നല്‍കിയ പരാതിയില്‍ ഒരു നടപടിയും എടുക്കാതെ വന്നതിനെ തുടര്‍ന്ന് വനിത സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരിയെ സമീപിക്കുകയായിരുന്നു.
അവയ്‌ലെബിള്‍ പിബി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയും പരാതി അന്വേഷിക്കാന്‍ സംസ്ഥാന സമിതിയെ കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റിലെ മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിയില്‍ ഒരു വനിതാ അംഗത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി കെ ശശിക്കെതിരേ വനിതാനേതാവ് ഉയര്‍ത്തിയ ആരോപണം കഴിഞ്ഞ കുറേ നാളായി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയുണ്ടായിരുന്നു. ശക്തമായ നടപടിവേണമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് യുവതി പരാതി പിബിയെ അറിയിച്ചത്. എന്നാല്‍ അതില്‍ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തിയതും അദ്ദേഹം പിബി വിളിച്ചു കൂട്ടി പ്രശ്‌നം ചര്‍ച്ച ചെയ്തതും. സംഭവം വനിതാനേതാവ് നേരത്തേ ജില്ലാ നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തില്‍ ചിലരെയും അറിയിച്ചിട്ടുണ്ട്. വിഷയം രാഷ്ട്രീയമായി ചര്‍ച്ചയായിട്ടുണ്ട്. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വിമര്‍ശനവുമായി രംഗത്ത് വന്നു. കാരണം പാര്‍ട്ടിയോടല്ല കാണിക്കേണ്ടത്. വൃന്ദാ കാരാട്ട് ഈ കേസ്സ് പൊലീസിനായിരുന്നു കൈമാറേണ്ടിയിരുന്നത്. സി. പി. എം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും രാജ്യത്തെ പ്രമുഖ വനിതാ നേതാവെന്ന നിലയിലും നാട്ടിലെ നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള വൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ്14 ന് ഇതുസംബന്ധിച്ച പരാതി തനിക്ക് ലഭിച്ചിട്ടും വൃന്ദാ കാരാട്ട് അനങ്ങിയില്ല. പാര്‍ട്ടി കോടതിയല്ല സ്ത്രീപീഡനകേസ്സില്‍ ഇടപെടേണ്ടതെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു.
ഇക്കാര്യം കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതിയിലും യുവതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം ആദ്യം അന്വേഷിക്കട്ടെ എന്ന നിലപാടാണ് കേന്ദ്രത്തിന്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്. എന്നാല്‍ സംഭവം പാര്‍ട്ടിക്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. മുഖ്യന്‍ ഇല്ലാത്ത സമയം ഒന്ന്. രണ്ട് ഒരേ പാര്‍ട്ടിയിലെ അംഗങ്ങളാണ് ഇരുവരുമെന്നതും. സംഭവം ഒതുക്കി തീര്‍ക്കാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണവും ശക്തമാണ്.
https://www.facebook.com/Malayalivartha






















