പ്രശംസകള്‍ മാത്രം കടലില്‍ കാണാതായവരെക്കുറിച്ച് സര്‍ക്കാര്‍ മിണ്ടുന്നില്ല: മുനമ്പം തീരത്ത് കപ്പലില്‍ ഇടിച്ചു തകര്‍ന്ന ഓഷ്യാനോ ബോട്ട് ഇപ്പോഴും കടലില്‍; കാണാതായ ഒമ്പതുപേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല

പ്രശംസകള്‍ കൊണ്ട് മൂടുമ്പോഴും സര്‍ക്കാരിന് മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ മെല്ലെപ്പോക്ക്. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യം. പ്രളയത്തിനു മുമ്പ് മുനമ്പം തീരത്തു നിന്ന് കാണാതായ തങ്ങളുടെ സഹപ്രവര്‍ത്തകരെ കുറിച്ചുള്ള ഓര്‍മകളില്‍ അവര്‍ വിതുമ്പകയാണ്. മത്സ്യബന്ധന ബോട്ടില്‍ എംവി ദേശ്മുഖ് എന്ന കപ്പലിടിച്ചാണ് ഒന്‍പതു മത്സ്യത്തൊഴിലാളികളെ കാണാതായത്. ഇതില്‍ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ വേദനകള്‍ക്കിടെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി കടലിന്റെ മക്കള്‍ കുതിച്ചെത്തിയത്. കപ്പലിടിച്ച് കാണാതായ തങ്ങളുടെ സഹപ്രവര്‍ത്തകരുടെ കണ്ടെത്താന്‍ സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം കുറ്റക്കാര്‍ക്കെതിരെ നടപടി വേണം
നിരവധി പരാതികള്‍ നല്‍കിയിട്ടും അവരെ തിരിഞ്ഞുനോക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.പ്രതിഫലമായി സര്‍ക്കാര്‍ നല്‍കിയ അവാര്‍ഡ് തുക അവര്‍ ദുരിതബാധിതര്‍ക്കായി തിരിച്ചു നല്‍കി. അവാര്‍ഡുകളും ആശംസകളും പെരുകുമ്പോഴും അവരുടെ ഉള്ളില്‍ നീറ്റലായി ആ ഒന്‍പതുപേരുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ നാവിക സേനയെന്നു വിശേഷിപ്പിക്കുമ്പോഴും കടലിന്റെ ആഴങ്ങളില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരിച്ചില്‍ പോലും വേണ്ടത്ര ഫലപ്രദമല്ല
നാവികസേനയാണ് ഇവര്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നത്. കപ്പലിടിച്ച് ബോട്ട് മുങ്ങിയ സ്ഥലം നേവി തിരിച്ചറിഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവിടാത്തതു മൂലം ബോട്ട് ഉയര്‍ത്തുന്നതിനോ അതുമായി ബന്ധപ്പെട്ട് മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്താനായില്ല. ഓഷ്യാേനാ എന്ന പേരുള്ള ബോട്ട് ഉയര്‍ത്തിയാല്‍ കാണാതായവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ നടക്കുന്നില്ല. സര്‍ക്കാരുകള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ നേവി തിരച്ചില്‍ നിര്‍ത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















