കന്നിമാസ പൂജയ്ക്ക് ഭക്തര്‍ക്ക് സന്നിധാനത്തെത്താം ; മണ്ണ് വീണ് അടഞ്ഞ ന്നിധാനത്തേക്കുള്ള വഴി താല്‍ക്കാലികത്തേക്ക് നടപ്പാതയാക്കി നല്‍കി ദേവസ്വം

കന്നിമാസ പൂജയ്ക്ക് ഭക്തര്‍ക്ക് സന്നിധാനത്തെത്താന്‍ സംവിധാനം ഒരുക്കി ദേവസ്വം. കുത്തിയൊലിച്ചെത്തിയ പ്രളയത്തില്‍ മണ്ണ് വീണ് അടഞ്ഞ ന്നിധാനത്തേക്കുള്ള വഴിതാല്‍ക്കാലികത്തേക്ക് നടപ്പാതയാക്കി നല്‍കി. ഗതിമാറി ഒഴുകിയ പമ്പാനദിയെ ചാലു തീര്‍ത്ത് ത്രിവേണി പാലത്തിനു മുകളില്‍ കക്കി നദിയുമായി കൂട്ടിയാണ് വഴിയൊരുക്കിയത്.
പമ്പയിലെ രണ്ട് പാലങ്ങളുടെ മുകളില്‍ അടിഞ്ഞുകൂടിയിരുന്ന മണ്ണു മാറ്റിയതിനാൽ കന്നിമാസ പൂജയ്ക്ക് ഭക്തര്‍ക്ക് ത്രിവേണി പാലത്തിലൂടെ മറുകര എത്തി നടന്നു പോകാം. നടപ്പന്തലും മറ്റു കെട്ടിടങ്ങളും തകര്‍ന്നു കിടക്കുന്നതിനാല്‍ മണല്‍പ്പുറത്തു കൂടി നടന്നു പോകാൻ കഴിയില്ല. അതിനാൽ ശുചിമുറികള്‍ക്കുള്ള പിന്നിലൂള്ള റോഡിലൂടെ തടസമില്ലാതെ ഗണപതിയമ്പലത്തില്‍ എത്താം.
https://www.facebook.com/Malayalivartha






















