മൂന്നാര്‍ തകര്‍ന്നിട്ടും എംഎല്‍എക്ക് മനം മാറ്റമില്ല: പ്ലം ജൂഡി റിസോര്‍ട്ട് എന്തിന് പൂട്ടണം, മണ്ണിടിച്ചിലൊക്കെ ഇടുക്കിയില്‍ പതിവ്'; എസ് രാജേന്ദ്രന്‍ എംഎല്‍എ

കയ്യേറി പണിത റിസോര്‍ട്ടുകള്‍ പൊളിച്ചുകളഞ്ഞ വിഎസ്സിന്റെ നിലപാട് ശരിയെന്നാണ് ഇപ്പോഴത്തെ മൂന്നാര്‍ തെളിയിക്കുന്നത്. എന്നാല്‍ മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്ക് കുടപിടിക്കുന്ന രാജേന്ദ്രന്‍ എംഎല്‍എ ഇപ്പോഴും ശക്തമായി റിസോര്‍ട്ടുകള്‍ക്കുവേണ്ടി നിലനില്‍ക്കുന്നു. സഭയിലെ പ്രസംഗത്തില്‍ അദ്ദേഹം അത് വ്യക്തമാക്കുകയും ചെയ്തു. സ്റ്റോപ്പ് മെമ്മോകള്‍ക്കൊണ്ട് കാര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്. മൂന്നാറിന്റെ നാശത്തിന്
ഇടുക്കി പള്ളിവാസലിലെ പ്ലം ജൂഡി റിസോര്‍ട്ട് അടച്ച് പൂട്ടേണ്ട ആവശ്യമില്ലെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ. ഇടുക്കിയില്‍ മണ്ണിടിച്ചില്‍ പതിവാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. റിസോര്‍ട്ടിനടുത്ത് വലിയ പാറകള്‍ ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ റിസോര്‍ട്ട് അടച്ചുപൂട്ടുവാന്‍ നിര്‍ദേശിച്ചിരുന്നു. ഈ സംഭവത്തോടാണ് എംഎല്‍എയുടെ പ്രതികരണം. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണ് ഈ റിസോര്‍ട്ട് പണിതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്ലംജുഡി റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ നേരത്തെ ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതിയിടപെടലിനെ തുടര്‍ന്നാണ് റിസോര്‍ട്ട് വീണ്ടും പ്രവര്‍ത്തിച്ചത്.
പരിസ്ഥിതി ലോല പ്രദേശത്തെ നിര്‍മ്മാണം നിയമലംഘനമാണെന്ന് കാണിച്ചായിരുന്നു റിസോര്‍ട്ടിനെതിരെ നേരത്തെ നടപടിയെടുത്തത്. പള്ളിവാസലില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് വിദേശികള്‍ റിസോര്‍ട്ടില്‍ കുടുങ്ങിയിരുന്നു. വിനോദ സഞ്ചാരത്തിനെത്തിയ ഇവര്‍ ഈ റിസോര്‍ട്ടിലാണ് താമസിച്ചിരുന്നത്. ഇവിടേക്കാണ് വലിയ പാറകള്‍ ഇടിഞ്ഞുവീണതത്.
മുന്നാര്‍ പള്ളിവാസലിലെ പ്ലം ജൂഡി റിസോര്‍ട്ടാണ് ഒറ്റപ്പെട്ടത്. ഗള്‍ഫ്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിനിന്നുള്ളവരാണ് കുടുങ്ങി കിടക്കന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ മലയാളികളായ വിനോദ സഞ്ചാരികളും റിസോര്‍ട്ടിലൂണ്ടായിരുന്നു.
രാത്രിയോടെ വലിയ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായി. ഇതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുകയായിരുന്നു. വളരെ പാടുപെട്ടാണ് ഇവിടെ നിന്നും സഞ്ചാരികളെ രക്ഷപെടുത്തിയത്.
പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി തുരങ്ക നിര്‍മ്മാണം നടക്കുന്ന മേഖലയിലാണ് പ്ലം ജുഡി റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. നേരത്തെയും ഇവിടെ പാറക്കഷണങ്ങള്‍ അടര്‍ന്നുവീണ് അപകടം ഉണ്ടായിരുന്നു. ആദ്യ തവണ ഉണ്ടായ അപകടത്തില്‍ റിസോര്‍ട്ടില്‍ പാര്‍ക്കുചെയ്തിരുന്ന മൂന്ന് വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഇതൊടെയാണ് അടച്ചൂപൂട്ടാന്‍ ഉത്തരവിട്ടത്.പിന്നീട് ഹൈക്കോടതിയിടപ്പെട്ടാണ് ദുരന്ത നിവാരണ അഥോറിറ്റിയുടെ നിര്‍ദ്ദേശം മറികടന്ന് റിസോര്‍ട്ട് തുറന്നത്.
https://www.facebook.com/Malayalivartha






















