ജലന്തര്‍ ബിഷപ്പിനും കുമ്പസാരം മറയാക്കി യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച വൈദികര്‍ക്കും നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനും പീഡന കേസില്‍ യു.ഡി.എഫ് എം.എല്‍.എ എം.വിന്‍സെന്റിനും എതിരെ ശക്തമായ അന്വേഷണം നടത്തിയ സര്‍ക്കാര്‍ പി.കെ ശശിക്കെതിരെ കേസ് പോലും എടുക്കുന്നില്ല

മന്ത്രി എ.കെ ശശീന്ദ്രന്‍ ഹണിട്രാപ്പില്‍ പെട്ട് ഉണ്ടായ വിവാദം കെട്ടടങ്ങിയതിന് പിന്നാലെ സി.പി.എം നേതൃത്വം മറ്റൊരു പീഡന പര്‍വ്വം കൂടി താണ്ടേണ്ട ഗതികേടിലായി. ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ ഷൊര്‍ണൂരിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി പാര്‍ട്ടി സംസ്ഥാന നേതൃത്വം അടക്കം മൂടിവെച്ചു. അവസാനം മഹാപ്രളയം പോലെ മാധ്യമങ്ങള്‍ ആ പരാതി തുറന്ന് വിട്ടു. പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്യൂരി പരാതി സ്ഥിരീകരിച്ചതോടെ പ്രളയത്തിന് പിന്നാലെ മറ്റൊരു ദുരന്തംകൂടി സര്‍ക്കാരും പാര്‍ട്ടിയും നേരിടേണ്ട സാഹചര്യമായി.
ജലന്തര്‍ ബിഷപ്പിനും കുമ്പസാരം മറയാക്കി യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച വൈദികര്‍ക്കും നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനും പീഡന കേസില്‍ യു.ഡി.എഫ് എം.എല്‍.എ എം.വിന്‍സെന്റിനും എതിരെ കാണിച്ച ശുഷ്‌ക്കാന്തി സ്വന്തം എം.എല്‍.എയുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായി. പൊലീസില്‍ പരാതി നല്‍കിയാല്‍ നീതി കിട്ടില്ലെന്ന് മനസിലാക്കിയാണ് വനിതാ നേതാവ് പാര്‍ട്ടിക്ക് തന്നെ പരാതി നല്‍കിയത്. എം.എല്‍.എയ്‌ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥിരീകരിച്ചിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
പരാതി കിട്ടിയിട്ടില്ലെന്നാണ് വനിതാ കമ്മിഷനും പറയുന്നത്. സ്ത്രീപീഡന കേസുകളില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നു എന്ന് വ്യാപകപരാതിയുണ്ട്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തായിട്ടും ഇതുവരെ പ്രതികരിക്കാന്‍ പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാകാരാട്ട് തയ്യാറായിട്ടില്ല. മന്ത്രി കെ.കെ ഷൈലജ, ടി.എന്‍ സീമ, സി.എസ് സുജാത, വനിതാ കമ്മീഷന്‍ ജോസഫൈന്‍ തുടങ്ങിയ സി.പി.എം നേതാക്കളും പരാതി അറിഞ്ഞമട്ടില്ല. മുഖ്യമന്ത്രി കൂടി സ്ഥലത്തില്ലാത്തതിനാല്‍ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















