ഭർത്താവുമായി അകന്ന സഹോദരി പ്രസവിച്ചത് കുടുംബത്തിന് പേര് ദോഷം ഉണ്ടാക്കി; മലപ്പുറം കൂട്ടിലങ്ങാടിയിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് സഹോദരൻ

മലപ്പുറം കൂട്ടിലങ്ങാടിയിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം വഴിത്തിരിവിലേയ്ക്ക്. മാതാവ് നബീലയുടെ അറിവോടും സമ്മതത്തോടും കൂടി സഹോദരൻ ഷിഹാബ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് പോലീസ്. കൂട്ടിലങ്ങാടിക്കടുത്ത ചെലൂര്‍ സ്കൂള്‍പ്പടിയിലാണ് നാടിനെ നടുക്കിയ സംഭവം. ഞായറാഴ്ച വൈകിട്ടാണ് ചെലൂർ സ്വദേശി നബീല ആൺകുഞ്ഞിന് ജന്മം നൽകിയത്. പിന്നീട് നബീലയും സഹോദരൻ ഷിഹാബും കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. രാത്രിയിലായിരുന്നു കൊലപാതകം. വീട്ടിൽ നിന്ന് കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ടുമക്കളുള്ള നബീല രണ്ട് വര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലാണ് താമസം. അവിഹിത ഗര്‍ഭം നാട്ടുകാര്‍ അറിയാരതിരിക്കാന്‍ ബെല്‍റ്റിട്ടും അയഞ്ഞ വസ്‌ത്രങ്ങള്‍ ധരിച്ചും മറച്ചുവക്കുകയായിരുന്നു. ഞായറാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെ നബീല ആണ്‍കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.പ്രസവശേഷം കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും വീട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മലപ്പുറം പോലീസ് സ്‌ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയില്‍ തലയിണ കവറിലാക്കി കുട്ടിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭകാലത്ത് കുട്ടി വീടിന് അപമാനമാകുമെന്ന് പറഞ്ഞ് നബീലയുടെ സഹോദരന്‍ ശിഹാബ് നിരന്തരം കുറ്റപ്പെടുത്താറുണ്ടെന്ന പറയുന്നു.
ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്. നവജാത ശിശുവിന്റെ കഴുത്ത് പൂര്‍ണമായി അറുത്ത് വേര്‍പെട്ട നിലയിലായിരുന്നു. അവശനിലയിലായ നബീല മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ മൃതദേഹം ഇന്‍ക്വസ്‌റ്റ് നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തി വൈകുന്നേരത്തോടെ കബറടക്കി. രക്‌തസ്രാവത്തെ തുടര്‍ന്നാണ് നബീലയെ മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
നബീലയ്‌ക്ക് നേരത്തെയുള്ള വിവാഹബന്ധത്തില്‍ ആറ് വയസായ ആണ്‍കുട്ടിയും രണ്ടര വയസായ പെണ്‍കുട്ടിയുമുണ്ട്. ഇതില്‍ രണ്ടര വയസുകാരിയുടെ പിതൃത്വത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നത്.
https://www.facebook.com/Malayalivartha






















