പ്രളയദുരന്തത്തെത്തുടര്‍ന്ന് ആരംഭിച്ച താത്കാലിക ആശുപത്രികളില്‍ നഴ്‌സുമാരെ നിയമിക്കാനൊരുങ്ങി പിഎ.സ്.സി

പ്രളയദുരന്തത്തെത്തുടര്‍ന്ന് ആരംഭിച്ച താത്കാലിക ആശുപത്രികളില്‍ നഴ്‌സുമാരെ നിയമിക്കാന്‍ ആരോഗ്യവകുപ്പിനെ പി.എസ്.സി. സഹായിക്കും. ജില്ലാ അടിസ്ഥാനത്തില്‍ പി.എസ്.സി. തയ്യാറാക്കിയ റാങ്ക്പട്ടികയില്‍ നിന്നുള്ളവരുടെ പേരും വിലാസവും ഇന്ന് സര്‍ക്കാരിന് കൈമാറും. അടിയന്തരസാഹചര്യം പരിഗണിച്ചാണ് താത്കാലിക നിയമനത്തിന് റാങ്ക്പട്ടികയിലുള്ളവരുടെ വിലാസം പി.എസ്.സി. നല്‍കുന്നത്.
പ്രളയബാധിത ജില്ലകളിലെ റാങ്ക് പട്ടികയാണ് ഇതിന് ഉപയോഗിക്കുക. മുന്നൂറിലേറെപേര്‍ക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നല്‍കാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. ഇതിനുള്ള നിയമന ഉത്തരവ് ഉദ്യോഗാര്‍ഥികള്‍ക്ക് ഉടന്‍ അയയ്ക്കും. സ്ഥിരം നിയമനങ്ങള്‍ക്കല്ലാതെ റാങ്ക് പട്ടികയിലുള്ളവരുടെ വിവരങ്ങള്‍ പി.എസ്.സി. കൈമാറാറില്ല.
23 അസിസ്റ്റന്റ് എന്‍ജിനീയര്‍മാരെ താത്കാലികമായി നിയമിക്കണമെന്ന വാട്ടര്‍ അതോറിറ്റിയുടെ നിര്‍ദേശം കൂടുതല്‍ പരിശോധനകള്‍ക്കായി പി.എസ്.സി. യോഗം മാറ്റിവെച്ചു. നിലവിലെ റാങ്ക്പട്ടികയിലുള്ളവരെ താത്കാലികനിയമനത്തിന് ശുപാര്‍ശ ചെയ്യണമെന്നാണ് ആവശ്യം. എന്നാല്‍ നഴ്‌സുമാരുടെ കാര്യത്തില്‍ ആരോഗ്യവകുപ്പിന് അനുവദിച്ച സൗകര്യം വാട്ടര്‍ അതോറിറ്റിക്ക് നല്‍കാനാകില്ലെന്ന് ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി
https://www.facebook.com/Malayalivartha






















