ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാന്‍ നടക്കുന്നത്? എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണ കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനെതിരെ ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്‍

സിപിഎം എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണ കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തെ തുടര്‍ന്നാണ് ബൃന്ദാ കാരാട്ടിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സുരേന്ദ്രൻ രംഗത്ത് എത്തിയത്. ബൃന്ദാ കാരാട്ട് ഈ കേസ് പൊലീസിനായിരുന്നു കൈമാറേണ്ടിയിരുന്നത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും രാജ്യത്തെ പ്രമുഖ വനിതാ നേതാവെന്ന നിലയിലും നാട്ടിലെ നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ബൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത് എന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :
'കാരണം പാര്‍ട്ടിയോടല്ല കാണിക്കേണ്ടത്. ബൃന്ദാ കാരാട്ട് ഈ കേസ് പൊലീസിനായിരുന്നു കൈമാറേണ്ടിയിരുന്നത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും രാജ്യത്തെ പ്രമുഖ വനിതാ നേതാവെന്ന നിലയിലും നാട്ടിലെ നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ബൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് 14 ന് ഇതുസംബന്ധിച്ച പരാതി തനിക്ക് ലഭിച്ചിട്ടും ബൃന്ദാ കാരാട്ട് അനങ്ങിയില്ല. പാര്‍ട്ടി കോടതിയല്ല സ്ത്രീപീഡനക്കേസില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത്. ആരോപണവിധേയന്‍ ഒരു എംഎല്‍എയാണ്. പരാതിക്കാരി ഒരു വനിതാ നേതാവും. ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാന്‍ നടക്കുന്നത്? പാര്‍ട്ടി നടപടി നിങ്ങളുടെ ആഭ്യന്തരകാര്യം. അത് നിങ്ങള്‍ എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യ്. തനിക്ക് പരാതി കിട്ടിയിട്ടും എന്തുകൊണ്ട് ആ പരാതി പൊലീസിന് കൈമാറിയില്ലെന്ന് ബൃന്ദാ കാരാട്ടും കേന്ദ്രനേതൃത്വവും വ്യക്തമാക്കണം.'
https://www.facebook.com/Malayalivartha






















