വിഴിഞ്ഞത്ത് കടലില്‍ കുളിക്കുന്നതിനിടെ കാണാതായ പതിനാറു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

വിഴിഞ്ഞത്ത് കടലില്‍ കുളിക്കുന്നതിനിടെ കാണാതായ പതിനാറു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞം മുല്ലൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ കുമാര്‍കല ദമ്പതികളുടെ മകന്‍ ശ്രീകാന്താണ് മരിച്ചത്. രാവിലെ വിഴിഞ്ഞം തീരത്ത് മത്സ്യത്തൊഴിലാളികള്‍ വലയെറിഞ്ഞപ്പോള്‍ മൃതദേഹം വലയില്‍ കുടുങ്ങുകയായിരുന്നു. മൃതദേഹം തീരത്തെത്തിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു
ഞായറാഴ്ച വൈകിട്ട് നാലോടെയാണ് ശ്രീകാന്തിനെ വിഴിഞ്ഞത്തെ മുല്ലൂര്‍ തീരത്ത് കാണാതായത്. വിഴിഞ്ഞം തോട്ടം നാഗര്‍ ക്ഷേത്രത്തിന് സമീപം ആറംഗ സംഘത്തോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ഇയാള്‍ തിരയില്‍പ്പെട്ടത്. മറ്റുള്ളവര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha






















