കതിരൂര്‍ മനോജ് വധക്കേസ് സിബിഐ ഏറ്റെടുത്തു; തിരുവനന്തപുരം ബ്രാഞ്ചിലെ ആറംഗ സംഘം കേസ് അന്വേഷിക്കും

ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് വധക്കേസ് സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം ബ്രാഞ്ചിലെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണു കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍ ആണ് ഇപ്പോള്‍ സിബിഐ എഫ്‌ഐആര്‍ ആയി സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരെ യുഎപിഎ നിയമം ചുമത്തിയാണു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആര്‍എസ്എസ് ശാരീരിക് ശിക്ഷാ പ്രമുഖ് ആയിരുന്ന മനോജിന്റെ വധം ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. 16 പ്രതികളുള്ള കേസില്‍ ആറു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. സെപ്റ്റംബര്‍ ഒന്നിനാണു മനോജ് കൊല്ലപ്പെട്ടത്.
ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ ചുമത്തിയ എല്ലാ വകുപ്പും പ്രതികളും സിബിഐയുടെ എഫ്‌ഐആറിലുമുണ്ട്. കൊലപാതകം, ഗൂഡാലോചന, സംഘം ചേരല്‍, സ്‌ഫോടക വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.
വിക്രമന്‍, പ്രകാശന്‍, ജിതിന്‍, സുജിന്‍, വിനു, പ്രഭാകരന്‍ എന്നീ പ്രതികളെയാണു പൊലീസ് അറസ്റ്റു ചെയ്തത്. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ സിപിഎം നേതാക്കള്‍ക്കു പങ്കുണ്ടെന്നാണു ബിജെപി ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























