ഇഷ്ടപ്പെടാത്ത വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞ യുവതി തിരികെയെത്തി

കളിച്ച് ചിരിച്ച് നടന്നിരുന്ന 21 വയസുകാരി വെണ്ണിലയുടെ വിവാഹ നിശ്ചയം പെട്ടന്നായിരുന്നു. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം വെണ്ണിലയ്ക്ക് പിടിച്ചില്ല. തുടര്‍ന്ന് വീട്ടുകാരോട് ഇക്കാര്യം തുറന്നു പറഞ്ഞെങ്കിലും മകളുടെ വാശിക്ക് മുന്നില്‍ അവര്‍ കീഴടങ്ങിയില്ല. അവര്‍ വിവാഹം ഉറപ്പിക്കാന്‍ തീരുമാനിച്ചു. ഇതില്‍ മനം നൊന്ത യുവതി നാടു വിട്ടു.
യുവതിയെ കാണാതായതോടെ യുവതിയുടെ പിതാവ് ചിന്നയ്യ പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. അങ്ങനെയിരിക്കെയാണ് പോലീസ് ഒരു അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം വെണ്ണിലയുടെ വീട്ടുകാരെയും അറിയിച്ചു. ഇവര്‍ എത്തി മരിച്ചത് വെണ്ണിലയാണെന്ന് തിരിച്ചറിയുകയും മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കുകയും ചെയ്തു.
അങ്ങനെ യുവതിയുടെ വീട്ടുകാരുടെ മനസില്‍ നിന്നും വെണ്ണില ഒരു ഓര്‍മ്മയാകുന്ന സമയത്താണ്, താന്‍ മരിച്ചെന്ന വിവരം അറിയാതെ കഴിഞ്ഞ ദിവസം വെണ്ണില വീട്ടില്‍ തിരിച്ചെത്തിയത്. മരിച്ചു കഴിഞ്ഞ യുവതിയെ കണ്ട് ബന്ധുക്കള്‍ അന്തം വിട്ടു. നിയമ പ്രശ്‌നം കണക്കിലെടുത്ത് അവര്‍ പോലീസിനെ അറിയിച്ചു.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ വരനെ ഇഷ്ടപ്പെടാത്തതു മൂലം നാടുവിട്ടതാണെന്ന് വെണ്ണില മൊഴി നല്‍കി. പിന്നീട് കോടതിയില്‍ ഹാജരാക്കിയ യുവതിയെ വീട്ടുകാര്‍ക്കൊപ്പം അയച്ചു. അതേസമയം, വെണ്ണിലയുടെ വീട്ടുകാര്‍ ഏറ്റെടുത്ത് സംസ്‌കരിച്ച യുവതിയുടെ മൃതദേഹത്തെക്കുറിച്ച് ദുരൂഹതകള്‍ മാത്രം ബാക്കിയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























