പ്രധാനമന്ത്രി കേരളത്തിലെത്തിയാല്‍ വധിക്കുമെന്ന് ഭീഷണിക്കത്ത്; ജാഗ്രതയോടെ കേരളം

പ്രധാനമന്ത്രി നരേന്ദ്രമോഡി കേരള സന്ദര്‍ശനത്തിന് എത്തിയാല്‍ വധിക്കുമെന്ന് ഭീഷണിക്കത്ത്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് എസ്.ഡി.പി.ഐയുടെ പേരിലുള്ള കത്ത് ലഭിച്ചത്. ഇതു സംബന്ധിച്ച് ബിജെപി സംസ്ഥാന വക്താവ് വിവി രാജേഷ് സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷിന് പരാതി നല്‍കി.
എസ്ഡിപിഐ മാന്നാര്‍ യൂണിറ്റിന്റെ പേരിലാണ് കത്തയച്ചിരിക്കുന്നത്. കത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ള പത്രകട്ടിങ്ങും ബ്രിട്ടീഷ് പൗരന്‍ ഡേവിഡ് ഹെയിന്‍സിനെ വധിക്കുന്നതിന് മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പുറത്ത് വിട്ട ചിത്രത്തിന്റെ പത്ര കട്ടിങ്ങും ഒട്ടിച്ചിട്ടുണ്ട്. കത്ത് വിവി രാജേഷിന് തപാല്‍ വഴിയാണ് വന്നത്.
കത്തിനെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഈ ഉത്സവ സീസണില്‍ ശബരിമലയില്‍ എത്തുമെന്നിരിക്കെ ഇത്തരത്തിലൊരു ഭീഷണിക്കത്ത് വന്നത് പോലീസിനും തലവേദനയായിരിക്കുകയാണ്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചപ്പോഴും കേരള സന്ദര്‍ശനത്തെക്കുറിച്ച് പറഞ്ഞിരുന്നു. ശബരിമല സീസണ്‍ തിരക്കു ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രധാനമന്ത്രി കേരളത്തില്‍ എത്താനാണ് സാധ്യത. എന്നാല്‍ പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം ബിജെപിക്ക് കേരളത്തില്‍ കൂടുതല്‍ വേരോട്ടമുണ്ടാക്കുമെന്ന അഭിപ്രായവുമുണ്ട്.
അതേസമയം മോഡിയുടെ കേരള സന്ദര്‍ശനത്തിന് തടയിടാന്‍ ഇത്തരം ഭീഷണിക്കത്തുകള്‍കൊണ്ട് കഴിയില്ലന്ന് ബെജിപി നേതാക്കള്‍ പ്രതികരിച്ചു. എന്നാല്‍ ഐഎസ്‌ഐഎസ് ഭീകരുടെ ചിത്രങ്ങള്‍ കത്തിലുള്ളത് പോലീസ് വളരെ ഗൗരവമായാണ് കാണുന്നത്. കേരളത്തില്‍നിന്നും യുവാക്കളെ ഇസഌമിക് സ്റ്റേറ്റ് ഭീകര്‍ റിക്രൂട്ട് ചെയ്‌തെന്ന റിപ്പോര്‍ട്ട് ഈ അടുത്തിടെയാണ് പുറത്ത് വന്നത്. ഈ പശ്ചാത്തലത്തില്‍ കത്തിനെ നിസ്സാരമായി കാണാന്‍ പോലീസിന് കഴിയില്ല. കത്തിന് കുറിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് തമ്പാനൂര്‍ പോലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























