ദേശീയപാതക്ക് 45 മീറ്ററില്‍ത്തന്നെ സ്ഥലമെടുക്കും പൊതുമരാമത്തുവകുപ്പു മന്ത്രി

ദേശീയപാതവികസനം 45 മീറ്ററില്‍ നിന്നും പിന്നോട്ടില്ലെന്ന് പൊതുമരാമത്ത വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്.കേന്ദ്ര സഹായം കിട്ടമണമെങ്കില്‍ വീതി 45 മീറ്റര്‍ തന്നെ വേണമെന്ന വാദമാണ് മന്ത്രി നിരത്തിയത്. 2007 ല്‍ പദ്ധതി സംബന്ധിച്ച് 30 മീറ്റര്‍ വീണോ 45 മീറ്റര്‍ വേണോ എന്നകാര്യത്തില്‍ തര്‍ക്കം വന്നിരുന്നു അന്ന് കേന്ദ്രം അറിയിച്ചതാണ് വീതി 45 മീറ്റര്‍ത്തന്നെ വേണമെന്നത്.
അതേ സമയം ഈ വിഷയത്തില്‍ കുടുതല്‍ ചര്‍ച്ചനടത്തുമെന്ന്് കെ പി സി സി അദ്ധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു. എല്ലാ തലത്തിലും കുടുതല്‍ ചര്‍ച്ചകളുടെയും സമവായത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമേ മുന്നോട്ട് പോകു.ഡല്‍ഹിയില്‍ പിസിസസി അദ്ധ്യക്ഷന്‍മാരുടെ യോഗത്തില്‍ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.പുനരധിവാസപാക്കേജ് അടക്കമുള്ള കാര്യങ്ങളില്‍ കുടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























