Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

ആരോഗ്യ മേഖലയില്‍ മറ്റൊരു നാഴികക്കല്ല്: സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡര്‍ യാഥാര്‍ത്ഥ്യമായി; ജില്ലാ, ജനറല്‍ ആശുപത്രികളില്‍ മികച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍

13 SEPTEMBER 2018 04:15 PM IST
മലയാളി വാര്‍ത്ത

ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജുകളില്‍ മാത്രമുണ്ടായിരുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ആശുപത്രികളിലും കൂടി യാഥാര്‍ത്ഥ്യമാക്കിയതായി ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇനിമുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡറിലുള്ള ഡോക്ടര്‍മാരുടെ സേവനം ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ലഭ്യമാകുന്നതാണ്. മികച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യമൊരുക്കിയതോടൊപ്പം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെ കൂടി ലഭ്യമാക്കിയതോടെ മെഡിക്കല്‍ കോളേജുകളെപ്പോലെ ഗുണനിലവാരമുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ഇവിടേയും ലഭ്യമാകും. ആരോഗ്യവകുപ്പിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി യോഗ്യതയുള്ള ഡോക്ടമാരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക കേഡറിന് രൂപം നല്‍കിയത്. ഇതോടെ പൊതുജനാരോഗ്യ മേഖലയില്‍ ഇവരുടെ സേവനം വ്യാപിപ്പിക്കാന്‍ സാധിക്കും. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ജനസൗഹൃദമാക്കി മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍, സ്‌പെഷ്യാലിറ്റി കേഡര്‍, ജനറല്‍ കേഡര്‍ എന്നിങ്ങനെ 3 കേഡറുകളാണുള്ളത്. ഭരണ നിര്‍വഹണത്തിന് വേണ്ടിയുള്ളതാണ് അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍. മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്‌പെഷ്യാലിറ്റി കേഡര്‍. താലൂക്ക് ആശുപത്രികള്‍ മുതല്‍ മുകളിലോട്ടുള്ള ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി കേഡര്‍ ഉണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്നതിനായിട്ടാണ് ജനറല്‍ കേഡര്‍ തസ്തിക സൃഷ്ടിച്ചിട്ടുള്ളത്. ഇതു കൂടാതെയാണ് പുതുതായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡറിന് ആരോഗ്യ വകുപ്പ് രൂപം നല്‍കിയിട്ടുള്ളത്.

പി.ജി. യോഗ്യതയ്ക്കുശേഷം വിവിധ വിഷയങ്ങളില്‍ ഡി.എം, എം.സി.എച്ച്, തത്തുല്യ ഡി.എന്‍.ബി. യോഗ്യതയുള്ളവരെ ഉള്‍പ്പെടുത്തിയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡറിന് രൂപം നല്‍കിയിട്ടുള്ളത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡറായതിനാല്‍ തന്നെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി യോഗ്യത കരസ്ഥമാക്കിയ തീയതി മാനദണ്ഡമാക്കിയാണ് സീനിയോരിറ്റി കണക്കാക്കുന്നത്.

ഇതിന്റെ ഭാഗമായി 16 സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്തികകളാണ് സൃഷ്ടിച്ചത്. കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്‌റോളജി എന്നീ നാല് വിഭാഗങ്ങളിലായി ചീഫ് കണ്‍സള്‍ട്ടന്റ്, സീനിയര്‍ കണ്‍സള്‍ട്ടന്റ്, കണ്‍സള്‍ട്ടന്റ് തുടങ്ങിയ തസ്തികകളിലാണ് ഈ കേഡറില്‍ നിയമനം നടത്തിയത്. കരട് ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി യോഗ്യതയുള്ള ആരോഗ്യ വകുപ്പില്‍ തുടരുന്ന മെഡിക്കല്‍ ഓഫീസര്‍മാരില്‍ നിന്നും ഓപ്ഷന്‍ സ്വീകരിച്ച് കരട് സീനിയോരിറ്റി ലിസ്റ്റില്‍ നിന്നാണ് പുതുതായി താത്ക്കാലിക നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (6 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (12 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (18 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

Malayali Vartha Recommends