ആ 10 കോടിയുടെ ഭാഗ്യവാന്‍ എവിടെ ? സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി ലഭിച്ച ഭാഗ്യവാന്‍ ആരെന്നറിയാന്‍ കണ്ണുംനട്ട് മലയാളികള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്നലെ നടന്നു. ഒന്നാം സമ്മാനം ഠആ 128092 എന്ന നമ്പറിനാണ്. തിരുവനന്തപുരത്ത് ബുധനാഴ്ച ഉച്ചയ്ക്കാണ് ടിക്കറ്റ് നറുക്കെടുത്തത്. ഭാഗ്യദേവത കടാക്ഷിച്ച ആ 10 കോടിയുടെ ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയില്ല. ആരാണ് ആ ഭാഗ്യവാനെന്ന് ടിക്കറ്റ് വിറ്റ ഏജന്‍സിയും കണ്ണുംനട്ടിരിക്കുകയാണ്.
തൃശൂരിലെ എസ്.എസ് മണിയന്‍ ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്. ജൂലായ് 26ന് രവി എന്ന ഏജന്റ് ഇവിടെ നിന്ന് 10 ടിക്കറ്റുകള്‍ അടങ്ങിയ ഒരു ബുക്ക് വാങ്ങി. അദ്ദേഹം വിറ്റ ടിക്കറ്റിനാണ് സമ്മാനം. രവിയും ഏജന്‍സിയുമായി ബന്ധപ്പെട്ടിട്ടില്ല. ആര്‍ക്കാണ് ഇദ്ദേഹം ടിക്കറ്റ് വിറ്റതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സമ്മാന ജേതാവ് എത്തുമെന്ന പ്രതീക്ഷയിലാണ് മണിയന്‍ ഏജന്‍സി. 10 സീരിസുകളിലായി 90 ലക്ഷം ടിക്കറ്റുകളാണ് ഓണം ബമ്പറില്‍ അച്ചടിച്ചത്. ടിക്കറ്റ് വില 250 രൂപയായിരുന്നു.
https://www.facebook.com/Malayalivartha
























