ഉമ്മന്‍ചാണ്ടിയുടെ വലംകയ്യും ഐ ഗ്രൂപ്പിന്റെ ശക്തനായ നേതാവുമായ ബെന്നിബെഹാന്‍ യു.ഡി.എഫ് കണ്‍വീനറായി, സോളാര്‍ ചൂടില്‍ നിയമസഭാ സീറ്റ് നഷ്ടപ്പെട്ട് യാതൊരു സ്ഥാനവും ഇല്ലാതെ അലയുകയായിരുന്നു അദ്ദേഹം

ഉമ്മന്‍ചാണ്ടിയുടെ വലംകയ്യും ഐ ഗ്രൂപ്പിന്റെ ശക്തനായ നേതാവുമായ ബെന്നിബെഹാനെ യു.ഡി.എഫ് കണ്‍വീനറായി നിയമിച്ചു. നിലവില്‍ കണ്‍വീനറായ പി.പി തങ്കച്ചന് എന്ത് സ്ഥാനമാണെന്ന് തീരുമാനിച്ചിട്ടില്ല. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് ചില നേതാക്കള്‍ പറയുന്നത്. ഇക്കാര്യം തങ്കച്ചന്‍ നിഷേധിച്ചിരുന്നു. സോളാര്‍ വിവാദത്തില്‍ കോണ്‍ഗ്രസിനെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാക്കിയ ബെന്നിബെഹാന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഹൈക്കമാന്‍ഡ് സീറ്റ് നിഷേധിച്ചിരുന്നു.
ഐ ഗ്രൂപ്പിലെ ശക്തനായ ബെന്നിക്ക് യാതൊരു സ്ഥാനവും ഇല്ലാതായതോടെ കെ.പി.സി.സി പ്രസിഡന്റ് പദവിയിലേക്ക് ബെന്നിയെ എത്തിക്കാന്‍ ഉമ്മന്‍ചാണ്ടി നീക്കം നടത്തി. എന്നാല്‍ ഹൈക്കമാന്‍ഡ് കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി. തുടര്‍ന്ന് ആക്ടിംഗ് കെ.പി.സി.സി പ്രസിഡന്റായിരുന്ന എം.എം ഹസന്‍ പ്രസിഡന്റായി തുടരുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എല്ലാ സംസ്ഥാനങ്ങളിലെയും അധ്യക്ഷന്‍മാരെ മാറ്റി പ്രതിഷ്ഠിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇവിടെ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റാക്കിയത്.
വിവിധ മേഖലകളില്‍ തഴക്കവും പഴക്കവുമുള്ളവരാണ് കെ.പി.സി.സിയുടെ പുതിയ നേതൃത്വമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞിരുന്നു. നല്ലൊരു ടീമിനെയാണ് കേരളത്തിലെ കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നതെന്നും അത് നല്ല രീതിയില്‍ തന്നെ മുമ്പോട്ട് പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സംഘടനാ രീതികളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഇക്കാര്യം നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ അറിയിച്ചു. എന്നാല്‍ ബെന്നി ബെഹാനെ യു.ഡി.എഫ് കണ്‍വീനറാക്കിയതിനോട് മുസ്്‌ലിംലീഗിനും ഐ ഗ്രൂപ്പിനും എതിര്‍പ്പുണ്ടെന്നറിയുന്നു.
https://www.facebook.com/Malayalivartha
























