Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛന്റെ കൊലപാതകത്തിൽ മകന് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.


ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം


സംസ്ഥാനത്ത് രണ്ട് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ ആറുമരണം...


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...

രാഹുല്‍ ഈശ്വരും നാലും മൂന്നും ഏഴു ഹിന്ദു തീവ്രവാദികളും കുരച്ചാല്‍ തിരിഞ്ഞു നടക്കുന്ന ഒന്നല്ല ഇന്ത്യന്‍ ഭരണഘടന എന്ന ബോധ്യം നല്ലപോലെ ഉണ്ട്; ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രാഹുല്‍ ഈശ്വറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ രശ്മി ആര്‍.നായര്‍

02 OCTOBER 2018 01:09 PM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രാഹുല്‍ ഈശ്വറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ രശ്മി ആര്‍.നായര്‍. താന്‍ രണ്ടു തവണ ശബരിമലയില്‍ പോയിട്ടുണ്ടെന്നും രാഹുല്‍ ഈശ്വരും നാലും മൂന്നും ഏഴു ഹിന്ദു തീവ്രവാദികളും കുരച്ചാല്‍ തിരിഞ്ഞു നടക്കുന്ന ഒന്നല്ല ഇന്ത്യന്‍ ഭരണഘടന എന്ന ബോധ്യം നല്ലപോലെ ഉണ്ടെന്നും രശ്മി പറയുന്നു. ചുംബന സമരത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ രശ്മി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്.

രശ്മിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ ;

ശബരിമല വിശ്വാസികളായ ഒരുപാട് മനുഷ്യര്‍ വളരെ പരിശുദ്ധമായി കാണുന്ന സ്ഥലമാണ് അതില്‍ നല്ലൊരു ശതമാനവും സ്ത്രീകള്‍ ആണ്. ഒരു വിവേചനം എന്ന രീതിയില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതിനെതിരെ ആയിരുന്നു സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടം . അല്ലാതെ ചിലര്‍ കരുതുന്നത് പോലെ അവിടെ ഡിജെ പാര്‍ട്ടിയും തലയില്‍ റിബണ്‍ കെട്ടി പാട്ട് പാടാനും അല്ല.

ലക്ഷക്കണക്കിന്‌ അന്യമത വിശ്വാസികളുടെ വിശ്വാസത്തിനു മുകളില്‍ കയറി അത്തരം കോപ്രായം കാണിക്കണം എന്ന് ആഗ്രഹിക്കുന്നത് ഒന്നുകില്‍ സമൂഹത്തില്‍ സ്പര്‍ദ്ദ വളര്‍ത്തണം കൃത്യമായ ഗൂഡ ഉദ്ദേശം അല്ലെങ്കില്‍ അതിന്‍റെ പേരില്‍ ആരെങ്കിലും നാല് തല്ലു തന്നാല്‍ ആ വഴി കിട്ടുന്ന പ്രശസ്തി.യുക്തിവാദികള്‍ക്ക് മതത്തെ വിമര്‍ശിക്കാനും പരിഹസിക്കാനും ഒക്കെ സ്വാതന്ത്ര്യം ഉണ്ട് ആ സ്വാതന്ത്ര്യം പക്ഷേ ആരാധാനാലയത്തിനുള്ളില്‍ DJപാര്‍ട്ടി നടത്താനുള്ള സ്വാതന്ത്ര്യം അല്ല .

ഞാന്‍ രണ്ടു തവണ ശബരിമലയില്‍ പോയിട്ടുണ്ട് ഓര്‍മ്മ വച്ച നാള്‍ മുതല്‍ വീട്ടില്‍ നിന്നും എല്ലാ വര്‍ഷവും അച്ഛനും മാമനും പിന്നെ രാഹുലും അമ്മയും ഒക്കെ ശബരിമലയില്‍ പോകുന്നുണ്ട്. ഈശ്വരവിശ്വാസം എന്നത് ഒരു മിത്തായി മാത്രം കാണുമ്ബോളും ആ വിശ്വാസത്തെ ബഹുമാനിക്കാനും വിശ്വാസിയുടെ പ്രാര്‍ഥനയെ ബഹുമാനത്തോടെ നോക്കികാണാനും കഴിയുന്നുണ്ട് .

ഞങ്ങള്‍ കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലക്കാര്‍ക്ക് മണ്ഡലകാലം എന്നത് ഓണം വിഷു പോലെ ഒരു സംസ്കാരത്തിന്‍റെ ഭാഗമായ ഒന്നാണ്. സ്വാമി കഞ്ഞിയും അയ്യപ്പന്‍ പാട്ടും ഒക്കെ ഞങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാണ്. അതൊന്നും ഇന്നും സംഘപരിവാറിനു ഹൈജാക്ക് ചെയ്യാന്‍ കഴിയാത്ത ചില മൂല്യങ്ങള്‍ ആണ്. ഈശ്വരവിശ്വാസികള്‍ അല്ലാത്ത ഭൌതീക വാദികള്‍ ആയ ആയിക്കണക്കിനു മനുഷ്യര്‍ ഇതിന്‍റെയൊക്കെ ഭാഗമാകുന്നുണ്ട് .

സുപ്രീംകോടതി വിധി ഈ രാജ്യത്തെ അന്തിമ തീര്‍പ്പായി ഇരിക്കുന്നിടത്തോളം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ അനുവദിച്ചു കിട്ടിയവ ഒന്നും റദ്ദായിപോകാനും പോകുന്നില്ല . അതുകൊണ്ട് എന്തെങ്കിലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു പ്രശ്നങ്ങള്‍ ഉണ്ടാക്കണം എന്നത് ഞങ്ങളുടെ ആഗ്രഹങ്ങളില്‍ പെടുന്ന വിഷയം അല്ല രാഹുല്‍ ഈശ്വരും നാലും മൂന്നും ഏഴു ഹിന്ദു തീവ്രവാദികളും കുരച്ചാല്‍ തിരിഞ്ഞു നടക്കുന്ന ഒന്നല്ല ഇന്ത്യന്‍ ഭരണഘടന എന്ന ബോധ്യം നല്ലപോലെ ഉണ്ട് .

വളരെ ആഗ്രഹത്തോടെ കാത്തിരുന്നു ലഭിച്ച ഈ വിധി ചില സ്ഥാപിത താല്‍പര്യക്കാരുടെ കോപ്രായങ്ങള്‍ക്ക്‌ ഹേതുവാകുന്നത് അങ്ങേയറ്റം ദുഖകരമായ വസ്തുതയാണ് . ഇത്തരം കോപ്രായങ്ങള്‍ക്ക് മുന്നില്‍ നിന്ന് കൊടുക്കാന്‍ വിശ്വാസത്തിന്‍റെയും സംസ്കൃതിയുടെയും ഭാഗമായി ശബരിമല ദര്‍ശനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ തയ്യാറാവും എന്ന് ഞാന്‍ കരുതുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചണ്ഡ് ഹെലികോപ്ടറിൽ പറന്ന് പരമോന്നത സേനാമേധാവി കൂടിയായ രാഷ്‌ട്രപതി ദ്രൗപദിമുർമു...  (11 minutes ago)

റൂഫിങ് ജോലി ചെയ്യുന്നതിനിടെ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു....  (13 minutes ago)

പുന്നമടയിൽ ചുണ്ടൻവള്ളത്തിന്‍റെ മാതൃകയിൽ പുതിയ നെഹ്റു പവലിയൻ...  (44 minutes ago)

ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് വീണ്ടും ക്ളീൻ ചിറ്റ്...  (51 minutes ago)

മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം എന്ന് ഓർത്തഡോക്സ് സഭ.  (1 hour ago)

ഭൂകമ്പ മാപിനിയിൽ 5.4 രേഖപ്പെടുത്തിയ ഭൂചലനം കൊൽക്കത്തയിൽ; ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല  (1 hour ago)

ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി അം​ഗപരിമിതനായ യുവാവ് മരിച്ചു  (1 hour ago)

രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം...  (1 hour ago)

തൃശൂർ പാലിയേക്കര ടോൾ ബൂത്തിൽ പുറകിലേക്കെടുത്ത ട്രെയിലർ ദേഹത്തു കയറി ടോൾകമ്പനി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

സാമ്പത്തിക ഇടപാടുകളിൽ ചതി വരാതെ നോക്കുക! മിഥുനം രാശിക്കാർക്ക് ഒരു മുന്നറിയിപ്പ്!  (1 hour ago)

റിട്ട.കോടതി ജീവനക്കാരൻ തറവാട്ട് ക്ഷേത്രനടയിൽ ...  (1 hour ago)

അച്ഛന്റെ കൊലപാതകത്തിൽ മകന് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.  (2 hours ago)

സ്വർണവിലയിൽ വൻ വർദ്ധനവ്... പവന് 2320 രൂപയുടെ വർദ്ധനവ്  (2 hours ago)

രണ്ട് ദിവസത്തെ തമിഴ്നാട്‌ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയിൽ എത്തും...  (3 hours ago)

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ന് കൊച്ചിയിൽ... നഗരത്തിൽ ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തി  (3 hours ago)

Malayali Vartha Recommends