കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...

മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കുറുവ പാലത്തിനടിയിലെ പുഴയിൽ കണ്ടെത്തി. മരക്കാർകണ്ടി ഒറ്റമാവിലെ സൗഭാഗ്യം വീട്ടിൽ പ്രവീൺകുമാർ എന്ന ബാബു (50) വിനെയാണ് മുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്ന് നാലുദിവസമായി കാണാതായതിനെ തുടർന്ന് ബന്ധുക്കൾ എടക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു.
ശനിയാഴ്ച്ച രാവിലെ പുഴയിൽ മൃതദേഹം കണ്ടതോടെ നാട്ടുകാർ പൊലീ സിൽ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പാലത്തിന് സമീപത്തു നിന്നും യുവാവിന്റെ ചെരുപ്പുകൾ കണ്ടെത്തിയിരുന്നു.
മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























