ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വർക്കല സ്വദേശിനി ആരതിയെ (26) ആണ് ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടകവീട്ടിൽ വെള്ളിയാഴ്ച വൈകിട്ട് മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരു യുവതിയുടെ മാത്രം മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും ഒടുവിലത്തെ അധ്യായമാണെന്ന് കുടുംബം. ഒന്നരവര്‍ഷം മുമ്പ് വിവാഹിതരായ ആരതിയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം തുടക്കം മുതലേ പീഡനങ്ങളുടെ പരമ്പരയായിരുന്നു. എന്നാല്‍ മരണശേഷം പുറത്തുവരുന്ന വിവരങ്ങള്‍ കേവലം ഗാര്‍ഹിക പീഡനത്തിനപ്പുറമുള്ള ഞെട്ടിക്കുന്ന സത്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഭരതന്നൂർ സ്വദേശിയായ ഭർത്താവ് അതുൽ ശ്രീകുമാറിന്റെ ക്രൂരപീഡനത്തിൽ മനംനൊന്താണ് ആരതിയുടെ മരണമെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.സംഭവത്തിൽ ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അതുലിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ഗാർഹിക പീഡനത്തിന് അതുലിനെതിരെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ആരതിയുടെ ശരീരത്തിൽ മർദ്ദനമേറ്റത്തിന്റെ പാടുകളും കണ്ടെത്തി.
അതുൽ ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി വെള്ളിയാഴ്ച ആരതി അമ്മയ്ക്ക് വാട്സാപ്പിൽ ചിത്രങ്ങൾ അയച്ചിരുന്നു. മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ആത്മഹത്യക്കുറിപ്പ് വീട്ടിൽനിന്ന് കണ്ടെടുത്തു. ആരതിയുടെ അമ്മ ജിനുവിന്റെ പരാതിയിൽ ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവുമാണ് അതുലിനെതിരെ ചുമത്തിയത്.സ്ത്രീധനമായി ലഭിച്ച സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയും വഴക്കുണ്ടായി. വെള്ളിയാഴ്ച മകളെ ഫോണിൽ വിളിച്ച് കിട്ടുന്നില്ലെന്ന് അമ്മ ജിനു അറിയിച്ചതോടെ വൈകിട്ടോടെ അതുൽ വീട്ടിലെത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ ആരതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ പലകാരണങ്ങൾ പറഞ്ഞ് അതുൽ ആരതിയെ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പറയുന്നു. ആരതിയുടെ 50 പവൻ സ്വർണം പണയം വച്ചു.
പണത്തിന്റെ പേരിലും സ്വർണത്തിന്റെ പേരിലും ഉപദ്രവിച്ചിരുന്നെന്നും അതുലിന് മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നെന്നും ആരതിയുടെ ബന്ധുക്കൾ പറയുന്നു. അതുലിന്റെ മർദനത്തിൽ മുറിവേറ്റതിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് ആരതി അയച്ച് നൽകിയിരുന്നു. ഇന്നലെ വഴക്കുണ്ടായതിന് പിന്നാലെ ആരതി മുറിയിൽ കയറി വാതിലടച്ചു. ആരതി ആത്മഹത്യ ചെയ്തെന്ന് മനസിലാക്കിയ അതുൽ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയതിന് ശേഷമാണ് വാതിൽ തുറന്നത്. മരണത്തിന് മുമ്പ് ആരതി അമ്മയെ വിളിച്ചിരുന്നു. ആത്മഹത്യക്കുറിപ്പുകളും ഡയറിയും കണ്ടെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























