ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

ബ്രേക്കിങ് ന്യൂസുകള്‍ക്കും വൈറല്‍ കണ്ടന്റുകള്‍ക്കും ഇടയില്‍ കുരുങ്ങി വീണ്ടുമൊരു മൃതദേഹം. മലയാളികളുടെ പ്രിയ്യപ്പെട്ട സലീംകുമാര്‍ മരണപ്പെട്ട സമയത്ത് മാധ്യമപ്രവര്‍ത്തകരുടെ മരണവീട്ടിലേക്കുള്ള കടന്ന് കയറ്റം നമ്മള്‍ കണ്ടതാണ്. അന്ന് സ്വന്തം അച്ഛന്റെ അരികിലേക്ക് ഒന്ന് അടുക്കാന്‍ പറ്റാത്ത അവസഥയില്‍ നിന്ന മാധ്യമപ്രവര്‍ത്തകരോട് സലീംകുമാറിന്റെ മകനും നടനുമായാ ചന്തു അലറി..
ഇന്ന് ഇതേ അവസ്ഥയില്‍ മറ്റൊരു സംഭവം. പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര സംവിധായകനും നടനുമായ ഭാഗ്യരാജ് പ്രിയ സംവിധായകനെ അവസാനമായി ഒരുനോക്ക് കാണാന്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതിനൊപ്പം ദൃശ്യമാധ്യമങ്ങളുടെ അതിരുകടന്ന മത്സരവും വസതിക്ക് മുന്നില്‍ അലറി വിളിച്ച് നടി.
കടുത്ത അസ്വസ്ഥതയ്ക്ക് കാരണമായി. കെ. ഭാഗ്യരാജിന്റെ ഭൗതികശരീരം ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ വസതിയില്‍ എത്തിച്ചപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ആംബുലന്‍സിന്റെ വാതില്‍ തുറന്ന് മൃതദേഹം പുറത്തെടുക്കാന്‍ പോലും സാധിക്കാത്ത വിധം ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ ക്യാമറകളുമായി വാഹനത്തിന് ചുറ്റും തടിച്ചുകൂടുകയായിരുന്നു. ഏറെ നേരം ശ്രമിച്ചിട്ടും വണ്ടിയില്‍ നിന്നും മൃതദേഹം പുറത്തിറക്കാന്‍ കഴിയാതെ വന്നതോടെ, ആംബുലന്‍സില്‍ ഉണ്ടായിരുന്ന പ്രശസ്ത നടി രാധിക ശരത്കുമാര്‍ കടുത്ത മാനസിക വിഷമത്തോടെയും രോഷത്തോടെയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി രംഗത്തെത്തി.
'സിനിമയാണ് ഞങ്ങളുടെ ജീവിതം, എന്നാല്‍ ഞങ്ങളുടെ വ്യക്തിജീവിതം വ്യത്യസ്തമാണ്. നിങ്ങള്‍ക്ക് ടി.ആര്‍.പി. (ഠഞജ) മാത്രമാണ് വേണ്ടതെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി സിനിമകളില്‍ അഭിനയിച്ചു തരാം. ദയവായി ഈയൊരു സാഹചര്യത്തിലെങ്കിലും ഞങ്ങള്‍ക്ക് കുറച്ച് സ്വകാര്യത തരൂ,' എന്ന് രാധിക കണ്ണീരോടെ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. രാധികയുടെ ശക്തമായ പ്രതികരണത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ അല്പം പിന്നോട്ട് മാറുകയും തുടന്ന് ഭൗതികശരീരം വസതിക്കുള്ളിലേക്ക് മാറ്റുകയുമായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മാധ്യമങ്ങളുടെ ഇത്തരം അതിപ്രസരത്തിനെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും സിനിമാ രംഗത്തുനിന്നും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മരണവീടുകളിലും സംസ്‌കാര ചടങ്ങുകളിലും പാലിക്കേണ്ട അടിസ്ഥാനപരമായ മര്യാദകള്‍ പോലും മാധ്യമങ്ങള്‍ മറക്കുന്നുവെന്നാണ് ഉയര്‍ന്നുവരുന്ന പ്രധാന ആക്ഷേപം.
https://www.facebook.com/Malayalivartha
























