Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ

ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 50 പവൻ സ്വർണ്ണം പോയത് അവിടേക്ക്.. അയാളാരു മഹാ ഫ്രോഡ്

28 JUNE 2026 09:33 AM IST
മലയാളി വാര്‍ത്ത

More Stories...

ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി... ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു

വിവാഹം കഴിഞ്ഞ് ഒമ്പത് മാസം തികയും മുമ്പ് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തത് കേവലം 50 പവന്‍ സ്വര്‍ണം ഭർത്താവ് പണയം വച്ചതിന്റെ പേരിലെന്നാണ് നിലവിൽ കേരളക്കര കരുതിയിരുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഇനിയുമെത്ര പെൺകുട്ടികൾ.... ചോദ്യങ്ങൾ ആവർത്തിക്കപ്പെട്ടു. എന്നാൽ കേവലം സ്വർണ്ണത്തിന് വേണ്ടിയല്ല അവൾ അവളുടെ ജീവൻ പണയം വച്ച്. ആ 27ാം വയസ്സിൽ അവൾക്ക് താങ്ങാവുന്നതിനപ്പുറമുള്ള കാര്യങ്ങൾ ഭർത്താവിൻെ അവിഹിത കഥകൾ കേട്ട് മനംനൊന്താണ് അവളീ ലോകത്തോട് വിടപറഞ്ഞത്.

 

അതേ നിങ്ങൾ കേട്ടത് ശരിയാണ് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും ഒടുവിലത്തെ അധ്യായമാണെന്ന് ആ പെൺകുട്ടിയുടെ മരണം. ഇന്നലെ ആറ്റുകാൽ ചിറമുക്ക് എസ്.എം.എൻ 5ൽ അംബിക സദനത്തിൽ ആത്മഹത്യ ചെയ്ത ആരതി (26 )യുടെ വിയോഗ വാർത്തയിൽ വേദനിക്കുകയാണ് വർക്കല ചെമ്മരുതി വടശേരിക്കോണം നിവാസികൾ. മകളുടെ മൃതശരീരം പോസ്റ്റുമോർട്ടത്തിന് ശേഷം വടശ്ശേരിക്കോണത്തെ കുടുംബ വീട്ടിലെത്തിച്ചപ്പോൾ കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു മാതാപിതാക്കളായ ബൈജുവും ജിനുവും. സ്ത്രീധനമായി കൊടുത്ത സ്വർണമെല്ലാം പണയം വയ്‌ക്കുകയും സ്ത്രീധത്തിനായി വീണ്ടും ആവശ്യം ഉന്നയിക്കുകയും ചെയ്‌തതോടെ തുടങ്ങിയ കലഹം മകളുടെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന് വൃദ്ധമാതാപിതാക്കൾ കരുതിയില്ല.

ഒന്നരവര്‍ഷം മുമ്പ് വിവാഹിതരായ ആരതിയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം തുടക്കം മുതലേ പീഡനങ്ങളുടെ പരമ്പരയായിരുന്നു. വിവാഹത്തിന് മുമ്പ് ഇയാള്‍ക്ക് മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന വിവരം ആരതിയുടെ കുടുംബം അറിഞ്ഞിരുന്നില്ല. ആ പെണ്‍കുട്ടി വിവാഹനിശ്ചയത്തിന് പിന്നാലെ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം ഈ അടുത്ത കാലത്താണ് ആരതിയും കുടുംബവും അറിയുന്നത്.

താന്‍ വഞ്ചിക്കപ്പെട്ടുവെന്നും, തനിക്ക് മുമ്പ് ജീവിതത്തില്‍ വന്ന പെണ്‍കുട്ടിക്ക് സംഭവിച്ച ഗതി തന്നെയാണോ തനിക്കും വരാനിരിക്കുന്നതെന്നും ആരതി ഭയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹശേഷം മറ്റൊരു യുവതിയുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്ന തെളിവുകളും ചിത്രങ്ങളും ആരതിക്ക് ലഭിക്കുന്നത്. ഇത് ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാക്കാന്‍ കാരണമായി. വിവാഹസമയത്ത് ആരതിക്ക് നല്‍കിയ 50 പവന്‍ സ്വര്‍ണം വണ്ടി വാങ്ങാനെന്ന പേരിലും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഇയാള്‍ പണയം വെക്കുകയും വില്‍ക്കുകയും ചെയ്തു. എല്ലാം നഷ്ടപ്പെട്ട ശേഷവും പണം ആവശ്യപ്പെട്ട് ആരതിയെ ശാരീരികമായി ക്രൂരമായി ഉപദ്രവിച്ചിരുന്നു. ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ആരതി അമ്മയ്ക്ക് വാട്‌സ്ആപ്പില്‍ അയച്ചുകൊടുക്കുമായിരുന്നു. ഇന്നലെ വൈകിട്ടും ഇയാള്‍ ആരതിയെ മര്‍ദ്ദിച്ചതായി കുടുംബം ആരോപിക്കുന്നു. ഭര്‍ത്താവ് വീട്ടിലുള്ള സമയത്താണ് ആരതി ജീവനൊടുക്കിയത് എന്നതാണ് ഏറ്റവും വലിയ ദുരൂഹത.

 

വീടിന് പുറത്ത് ഇരിക്കുകയായിരുന്ന ഇയാള്‍, സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് വാതില്‍ ചവിട്ടിപ്പൊളിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് ആരതി അമ്മയെ വിളിച്ച് ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അമ്മയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഭര്‍ത്താവിന്റെ മുന്‍കാല ബന്ധങ്ങള്‍, ആത്മഹത്യകള്‍, നിലവിലെ സാമ്പത്തിക ഇടപാടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷണ പരിധിയില്‍ വരും. പെണ്‍കുട്ടിയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ പങ്ക് പൂര്‍ണ്ണമായും പുറത്തുകൊണ്ടുവരണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.

തിരുവനന്തപുരം ആറ്റുകാലിൽ വാടകയ്ക്ക് താമസിക്കുന്ന വർക്കല സ്വദേശിനി ആരതി (27) ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരതിയുടെ ഭർത്താവും കല്ലറ സ്വദേശിയുമായ അതുലിനെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡന നിരോധന നിയമം (498A) എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. മരിച്ച ആരതിയുടെ ശരീരത്തിൽ ക്രൂരമായ മർദ്ദനമേറ്റതിന്റെ നിരവധി പാടുകൾ ഇൻക്വസ്റ്റ് നടപടികളിൽ കണ്ടെത്തിയിട്ടുണ്ട്.

 

മകളെ ഭർത്താവ് അതുല്‍ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് അമ്മ പറയുന്നത്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ ആരതി അയച്ച് തന്നിരുന്നുവെന്നും, മദ്യപിച്ചെത്തിയ ശേഷമായിരുന്നു രാത്രിയിലെ മര്‍ദനമെന്നും അവർ പൊലീസിനോട് വെളിപ്പെടുത്തി. ചർമ്മത്തിൽ നുള്ളി വലിച്ച പാടുകളും ഉണ്ട്. മർദനത്തിൽ പരുക്ക് തെളിയിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ ആരതി ബന്ധുക്കൾക്ക് അയച്ച് നൽകിയിരുന്നു. ഭർത്താവിൻ്റെ പീഡനം വിവരിക്കുന്ന ആരതിയുടെ ഡയറിയും പൊലീസ് കണ്ടെടുത്തു. അതുല്‍ ശാരീരികമായി ഉപദ്രവിച്ചതിന്റെ പാടുകള്‍ ആരതി അമ്മയ്ക്ക് വാട്സാപില്‍ അയച്ചുകൊടുത്തിരുന്നു. ഇന്നലെ വൈകിട്ടും ഇയാള്‍ ആരതിയെ ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഒന്നരവർഷം മുമ്പാണ് ആരതിയും അതുലും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ആറുമാസം മുമ്പാണ് ഇവർ ആറ്റുകാലിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് തന്നെ അതുൽ ആരതിയെ പല കാരണങ്ങൾ പറഞ്ഞ് ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (5 minutes ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (26 minutes ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (47 minutes ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (51 minutes ago)

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....  (58 minutes ago)

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്  (1 hour ago)

ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 5  (1 hour ago)

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി... ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി..  (2 hours ago)

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ  (2 hours ago)

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...  (2 hours ago)

പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി... ഇറാനെ വീണ്ടും ആക്രമിച്ചെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്...  (3 hours ago)

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

Malayali Vartha Recommends