Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

28 JUNE 2026 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

കോടീശ്വരനായ കേതനെ വേണ്ടെന്ന് വച്ച് മറ്റൊരാളെ വിവാഹം കഴിക്കാന്‍ സിയയെ പ്രേരിപ്പിച്ച കാരണങ്ങള്‍ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് കുടുംബം. കേതന് മുടിയില്ലാത്തത് കൊണ്ട് വിഗ് വച്ചതും സംസാരത്തില്‍ വിക്ക് ഉണ്ടായിരുന്നതുമാണ് അവനോട് താല്‍പര്യക്കുറവ് ഉണ്ടാക്കിയതിന് കാരണമെന്ന് പോലീസിന് മൊഴി നല്‍കിയിരിക്കുകയാണ് സിയ. എന്ത് വിചിത്രമായ കാരണങ്ങളാണ് തന്റെ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ നവവധുവായ കൊലപാതകി പറയുന്നത് എന്ന് കേട്ട് അന്താളിച്ച് നില്‍ക്കുകയാണ് പോലീസും. എന്തായാലും താന്‍ നേരത്തെ തന്നെ വിവാഹത്തിന് താല്‍പര്യമില്ലെന്ന് കേതനെ അറിയിച്ചിരുന്നു എന്നും എന്നാല്‍ വിവാഹത്തില്‍ നിന്ന് പിന്‍ന്മാറാന്‍ കേതന്‍ തയ്യാറായില്ല എന്നമാണ് സിയ പറയുന്നത്.

തന്റെ വീട്ടുകാരെ ഈ കാര്യം ധരിപ്പിച്ച് കല്യാണത്തില്‍ നിന്ന് പിന്മാറുന്നതിനേക്കാള്‍ എളുപ്പം കേതനെ കൊലപ്പെടുത്തി അപകടമരണമാക്കി മാറ്റുന്നതാണ് എന്ന് മനസ്സിലാക്കിയതാണ് തന്റെ കാമുകനൊപ്പം ചേര്‍ന്ന് അയാളെ കൊലപ്പെടിത്താന്‍ കാരണമായതെന്നും മൊഴി നല്‍കിയിരിക്കുകയാണ് സിയ. അതേ സമയം കേതന്റെ കുടുംബമുന്നയിച്ച സംശയം പോലെ തന്നെ സിയയുടെ ചേതനെന്ന യുവാവുമായുളള അടുപ്പത്തെ കുറിച്ച് കൊലപാതകി സിയയുടെ സഹോദരന് അറിവുണ്ടായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത് വരുകയാണ്.

സിയയുടെ സഹോദരന്‍ സാഹില്‍ ഗോയലിനെ രണ്ടാം തവണയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍, സഹോദരിയുടെ കാമുകനായ ചേതനെ തനിക്ക് അറിയാമായിരുന്നുവെന്ന് സാഹില്‍ സമ്മതിച്ചിട്ടുണ്ട്. ഒരു ക്രിക്കറ്റ് മത്സരത്തിനിടയിലാണ് സിയ ചേതനെ പരിചയപ്പെടുന്നതെന്നും കഴിഞ്ഞ വര്‍ഷത്തെ ദീപാവലി പാര്‍ട്ടിക്ക് ശേഷം ഇരുവരും കൂടുതല്‍ അടുത്തതായും പൊലീസ് കണ്ടെത്തി.

അത് മാത്രമല്ല വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചതാണ്. പക്ഷേ സമ്പന്ന കുടുംബമാണ് പിന്‍മാറാനാവില്ലെന്ന് പറഞ്ഞു. ഒളിച്ചോടിയാലും എന്നെ പിന്തുടരുമെന്നും പറഞ്ഞിരുന്നു' പൂനെ ലോഹഗഡില്‍ കാമുകനുമായി ചേര്‍ന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സിയ ഗോയലിന്റെ മൊഴിയാണിത്. കേസിലെ കൂട്ടുപ്രതി ചേതന്‍ ചൌധരിയുമായി മാസങ്ങള്‍ മാത്രമുള്ള ബന്ധമാണെന്നും വിവാഹത്തിന് താല്പര്യമില്ലെന്ന് അറിയിച്ചിട്ടും കേതന്‍ ഗൌനിച്ചില്ലെന്നുമാണ് സിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന മൊഴി. ഈ മൊഴി പക്ഷേ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

അതേ സമയം 25കാരനായ കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പരസ്പരം പഴി ചാരുകയാണ് സിയ ഗോയലും കാമുകന്‍ ചേതന്‍ ചൗധരിയും. കേസ് ശ്രദ്ധിക്കപ്പെട്ടതോടെ, കൊലപാതകത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പരസ്പരം കെട്ടിവയ്ക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. കേതനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത് ചേതന്‍ ആണെന്ന് സിയ ആരോപിച്ചപ്പോള്‍, സിയ നിര്‍ബന്ധിച്ചിട്ടാണ് താന്‍ കേതനെ കൊലപ്പെടുത്തിയത് എന്നാണ് ചേതന്റെ മൊഴി.


കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പതമായ സംഭവം. പൂനെക്ക് സമീപമുള്ള ലോഹഗഡ് കോട്ടയില്‍ നിന്ന് വീണ് 26കാരനായ കേതന്‍ അഗര്‍വാള്‍ മരിച്ച സംഭവം ആദ്യം അപകടമാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ഇത് പ്രതിശ്രുത വധു സിയ ഗോയലും അവരുടെ കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത ഒരു കൊലപാതകമായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. നാലു ദിവസം മുന്‍പും സമാനമായ രീതിയില്‍ കേതനെ അപായപ്പെടുത്താന്‍ സിയ ശ്രമിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായി വിശാല്‍ അഗര്‍വാളിന്റെ മകനും കുടുംബ ബിസിനസിന്റെ ഡയറക്ടറുമായ കേതന്‍, ജൂണ്‍ 18നാണ് പൂനെയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ലോഹഗഡ് കോട്ട സന്ദര്‍ശിച്ചത്. അന്ന് വൈകുന്നേരം, കോട്ടയില്‍ ട്രെക്കിങ് നടത്തുന്നതിനിടയില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കേതന്‍ കാല്‍ തെറ്റി 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണതായി സിയ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് മൃതദേഹം കണ്ടെത്തുകയും അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങള്‍ പുറത്തുവന്നത്. ജൂണ്‍ 14ന് കോട്ട സന്ദര്‍ശിച്ചപ്പോള്‍ 20കാരിയായ സിയ ഗോയല്‍ കേതലിനെ കോട്ടയുടെ അരികില്‍ നിന്ന് തള്ളിയിട്ടിരുന്നു.

എന്നാല്‍ ഒരു മരം തടസ്സമായി നിന്നതിനാല്‍ വലിയൊരു അപകടത്തില്‍ നിന്ന് കേതന്‍ രക്ഷപ്പെടുകയായിരുന്നു. കോട്ടയുടെ അരികില്‍ പാമ്പിനെ കണ്ടെന്നും പാമ്പ് കടിക്കാതിരിക്കാന്‍ കേതനെ മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് അദ്ദേഹം താഴേക്ക് വീണതെന്നുമാണ് സിയ പിന്നീട് കുടുംബത്തോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് ജൂണ്‍ 18ന് കേതന്‍ വീണ്ടും ലോഹഗഡിലെത്തി. ഇത്തവണ സിയയോടൊപ്പം അവരുടെ കാമുകന്‍ ചേതന്‍ ചൗധരിയും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ചേര്‍ന്ന് കേതനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ആദ്യം അപകടമരണമെന്ന് കരുതിയ സംഭവം, ഇപ്പോള്‍ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് ആസൂത്രണം ചെയ്ത കൊലപാതക ഗൂഢാലോചനയായി മാറിയിരിക്കുകയാണ്.

കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് സിയയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ തങ്ങളുടെ ആദ്യ ശ്രമത്തെക്കുറിച്ച് സമ്മതിച്ചതായി കേതന്റെ പിതാവ് വിശാല്‍ അഗര്‍വാള്‍ പറഞ്ഞു. 'സിയ പറഞ്ഞത് കേട്ട് ആദ്യം ഇതൊരു അപകടമാണെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ പിന്നീട് അവളുടെ പെരുമാറ്റത്തിലും സംസാരത്തിലും തോന്നിയ സംശയമാണ് ഇതൊരു സാധാരണ അപകടമല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്,' അദ്ദേഹം പറഞ്ഞു.

ആദ്യം പൊലീസ് ഇതൊരു സാധാരണ അപകടമരണമായി കണക്കാക്കിയെങ്കിലും പിന്നീട് സംശയങ്ങള്‍ ഉയര്‍ന്നു തുടങ്ങി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നുമാണ് സംശയങ്ങള്‍ ഉയര്‍ന്നത്. കേതന്‍ നല്ലൊരു ട്രെക്കര്‍ ആയിരുന്നിട്ടും ഇങ്ങനെയൊരു അപകടം പെട്ടെന്ന് സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് പൊലീസ് വ്യക്തമാക്കി. രഹസ്യ വിവരങ്ങളുടെയും സാക്ഷിമൊഴികളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സിയ ഗോയലും ചേതന്‍ ചൗധരിയും ചേര്‍ന്നുള്ള ഗൂഢാലോചന പുറത്തുവന്നത്.

കേതന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം സിയ കേതന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് കേതന്റെ സഹോദരി ചോദിച്ച ചോദ്യങ്ങള്‍ക്ക് സിയ നല്‍കിയ മറുപടികള്‍ അസ്വാഭാവികമായിരുന്നു. ഇതാണ് കുടുംബത്തിന് കൂടുതല്‍ സംശയങ്ങള്‍ നല്‍കിയതും അന്വേഷണം ശക്തമാക്കാന്‍ പ്രേരിപ്പിച്ചതും. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിയയും ചേതനും തമ്മിലുള്ള ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ പൊലീസ് കണ്ടെത്തി. ജനുവരി ഒന്നു മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടയില്‍ ഇവര്‍ 2,004 തവണയായി 238 മണിക്കൂര്‍ സംസാരിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (4 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (9 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (55 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends