ഇല്ല എന്നെക്കൊണ്ടത് പറയാന്‍ കഴിയില്ല... 16 വര്‍ഷം കാത്തിരുന്ന് കിട്ടിയ കുരുന്നിനെ നഷ്ടപ്പെട്ടെന്ന് പറയാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നു; അവസാനം മകള്‍ പോയതറിയാതെ അവളുടെ ലോകത്തേയ്ക്ക് ബാലുവും; ആറു ദിവസമായി വെന്റിലേറ്ററില്‍ ബോധരഹിതനായി കഴിഞ്ഞ ബാലു തിരിച്ചുവരുമെന്ന് തോന്നിപ്പിച്ചെങ്കിലും...

ഇനി ബാലുവില്ല... ഉറക്കമില്ലാതെ ബാലുവിനായി കാത്തിരുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേദന സമ്മാനിച്ച് ബാലഭാസ്‌കര്‍ യാത്രയായി. തങ്ങളുടെ പ്രീയപ്പെട്ട ബാലു ജീവിതത്തിലേയ്ക്ക് തിരിച്ചു വരണേയെന്ന പ്രാര്‍ത്ഥനയുമായി കഴിയുമ്പോഴും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരുപോലെ വേദനിപ്പിച്ചത് കണ്ണുതുറന്ന് ബാലു മകളെ ചോദിച്ചാല്‍ എന്ത് പറയും എന്ന ചോദ്യമാണ്. എന്നാല്‍ ഇനി ആ വാര്‍ത്ത ആരും പറയേണ്ട.
മകള്‍ പോയതറിയാതെ അവളുടെ ലോകത്തേയ്ക്ക് ബാലുവും യാത്രയായി. മകളുടെ മരണവും സംസ്‌കാരവുമൊന്നും ബാലു അറിഞ്ഞിരുന്നില്ല. ആറു ദിവസമായി വെന്റിലേറ്ററില്‍ ബോധരഹിതനായി കഴിയുകയായിരുന്നു ബാലു. ഇടയ്ക്ക് കണ്ണു തുറന്നു. ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നെന്ന പ്രതീക്ഷകള്‍ നല്‍കിയെങ്കിലും ഇന്നു പുലര്‍ച്ചെ ഹൃദയാഘാതത്തെത്തുടര്‍ന്ന് വിടപറയുകയായിരുന്നു.
16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ത്വേജസിനി ജനിച്ചത്. മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായാണ് തൃശൂരിലേയ്ക്ക് പോയത്. അവിടെ നിന്നുള്ള മടക്കയാത്രയില്‍ തിരുവനന്തപുരത്ത് വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട് കാര്‍ മരത്തിലിടിക്കുകയായിരുന്നു. ത്വേജസിനി സംഭവസ്ഥലത്തു തന്നെ മരിച്ചു. നട്ടെല്ല്, കഴുത്ത്, തലച്ചോറ്, സുഷുമ്‌ന എന്നിവിടങ്ങളിലാണ് ബാലുവിന് ഗുരുതരമായി പരിക്കേറ്റത്. അരയ്ക്കു കീഴ്‌പ്പോട്ട് പരിറ്റേ് ലക്ഷ്മിയും ചികിത്സയിലാണ്.
ഇടയ്ക്ക് ബോധം വന്ന ലക്ഷ്മി മകളെ തിരക്കിയിരുന്നു. ചെറുതായി കണ്ണു തുറന്നെങ്കിലും ബാലുവിന് പൂര്‍ണ്ണമായി ബോധം തെളിഞ്ഞിരുന്നില്ല. എങ്കിലും ആരോഗ്യനില മെച്ചപ്പെടുന്നുണ്ടായിരുന്നു. പക്ഷേ ഇന്ന് പുലര്‍ച്ചെ 12.55ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























