Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

ലക്ഷ്മിയുടെ കൈകൾ പിടിച്ച് പ്രണയിച്ച് നടന്ന ആ കലാലയത്തിൽ അവസാനമായി ബാലഭാസ്‌ക്കറുടെ നിശ്ചലമായ ശരീരം... മകളുടെ ജീവൻ പറന്നകന്നത് അറിയാതെ ലക്ഷ്മിയെ തനിച്ചാക്കി ബാലു യാത്രയായി: ഇരുവരുടെയും വിയോഗ വാർത്തയറിയാതെ ആശുപത്രിക്കിടക്കയിൽ കണ്ണുനീർ പൊഴിച്ച് ലക്ഷ്മി...

02 OCTOBER 2018 10:23 AM IST
മലയാളി വാര്‍ത്ത

സംഗീതം ചതിക്കില്ലെന്ന വിശ്വാസത്തിൽ എംഎ സംസ്‌കൃത വിദ്യാര്‍ത്ഥിയായിരുന്ന ആ 22കാരൻ യൂണിവേഴ്സിറ്റി കോളേജിലെ ഹിന്ദി വിദ്യാര്‍ത്ഥിനിയായിരുന്ന ലക്ഷ്മിയെ ജീവിതസഖിയാക്കാൻ ആഗ്രഹിച്ചു. ആ കലാലയത്തിലൂടെ കൈപിടിച്ചുനടന്ന അവരുടെ പ്രണയം സുഹൃത്തുക്കൾ ആഘോഷമാക്കി.

2000 ഡിസംബര്‍ 16ന് ഒടുവിൽ അവരുടെ പ്രണയം സഫലമാക്കി. നീണ്ട പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവർക്ക് ജാനിയെന്ന കുരുന്ന് പിറന്നു. അവളുടെ കുഞ്ഞിളം കൈകൾ താലോലിച്ച് കൊതിതീരും മുമ്പ് വിധി വാഹനാപകടത്തിന്റെ രൂപത്തിൽ അവളെ തട്ടിയെടുത്തു. ആ വിയോഗ വാർത്ത ബന്ധുക്കളും, സുഹൃത്തുക്കളും അവരെ അറിയിക്കാൻ ഒരുക്കമായിരുന്നില്ല. അത്രയ്ക്ക് പ്രിയപ്പെട്ടവളായിരുന്നു തേജസ്വിനി അവർക്ക്.

ബാലഭാസ്‌ക്കറും,ഭാര്യയും ആശുപത്രിക്കിടക്കയിൽ നിന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചുവരണമെന്ന് ഓരോ ഹൃദയങ്ങളും പ്രാർത്ഥിക്കാൻ തുടങ്ങി,ഒടുവിൽ എന്തൊക്കെയോ പ്രതീക്ഷകൾ നൽകി ഇരുവരും കണ്ണുകൾ തുറന്നു, പക്ഷെ പ്രാർത്ഥനകൾ വിഫലമാക്കി ലക്ഷ്മിയെ തനിച്ചാക്കി സംഗീത ലോകത്ത് നിന്ന് ബാലു യാത്രയായി...

എപ്പോഴും സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധാലുവായിരുന്നു ബാലു. അഞ്ചാം ക്ലാസ് മുതലുള്ള സൗഹൃദങ്ങള്‍ 40 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിലനിര്‍ത്തിയിരുന്നു. തൈക്കാട് മോഡല്‍ സ്‌ക്കൂളില്‍ അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ പത്താം സ്റ്റാന്‍ഡേര്‍ഡ് വരെ പഠിച്ച സുഹൃത്തുക്കളെ എല്ലാം ചേര്‍ത്ത് ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന തന്നെ രൂപീകരിച്ചിട്ടുണ്ട്. എല്ലാ മാസവും കൃത്യമായി ഇവര്‍ ഒത്തുകൂടുകയും സ്‌ക്കൂള്‍ കാലഘട്ടത്തെ രസകരമായ സംഭവങ്ങളും മറ്റും ഷെയര്‍ ചെയ്തിരുന്നു. നാട്ടിലുള്ള സമയങ്ങളിലെല്ലാം എല്ലാ മാസവും ബാലഭാസ്‌കര്‍ ഇതില്‍ പങ്കെടുത്തിരുന്നു. ഈ ഒത്തു ചേരലില്‍ ഒരിക്കലും തന്റെ പ്രൊഫഷണല്‍ കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. .

പഴയ കാലങ്ങളൊക്കെ പറയുമ്ബോള്‍ അന്നത്തെ നിഷ്‌കളങ്കമായ ഭാവപ്രകടനങ്ങള്‍ തന്നെയായിരുന്നു സുഹൃത്തുക്കള്‍ കണ്ടിരുന്നത്. സമൂഹത്തില്‍ അറിയപ്പെടുന്ന ആളായി തീര്‍ന്നിട്ടും യാതൊരു അഹംഭാവവും കാട്ടിയിട്ടില്ല. സ്‌ക്കൂള്‍ കാലഘട്ടത്തിലെ മാത്രമല്ല കോളേജ് ജീവിതത്തിലെ സുഹൃത്തുക്കളും നിരവധിയാണ്.

എല്ലാവരെയും ഒരു പോലെ കാണുന്ന വ്യക്തിത്വത്തിനുടമയായിരുന്നു ബാലഭാസ്‌കര്‍. ബാലഭാസ്‌ക്കറിന്റെ മരണം സുഹൃത്തുക്കളെ ഏറെ ഞെട്ടിച്ചിരിക്കുകയാണ്. വേര്‍പാട് ഇതുവരെയും ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കാവുന്നില്ല. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന അനന്തപുരി ഹോസ്പിറ്റലില്‍ സുഹൃത്തുക്കളും ബന്ധുക്കളും എത്തിക്കൊണ്ടിരിക്കുകയാണ്.

എട്ടര മണിയോടെ അപകടം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനായ മംഗലപുരം സ്റ്റേഷനില്‍ നിന്നും പൊലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കും. ശേഷം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ് മാര്‍ട്ടത്തിയേക്കും. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പൂജപ്പുരയിലെ വീട്ടുവളപ്പിൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (11 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (23 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (27 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (32 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (49 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (1 hour ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

Malayali Vartha Recommends