അതിയായ മോഹം കാരണം ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന എ.ആര്‍. റഹ്മാനെ കാണാന്‍ പോയ ബാലുവിന് വന്ന മാറ്റം

ബാലഭാസ്‌കര്‍ എന്ന ലോകമറിയപ്പെടുന്ന കലാകാരന്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ല. നിരന്തരമുള്ള സാധകമാണ് ബാലുവിനെ ഈ കാണുന്ന പ്രശസ്തിയില്‍ എത്തിച്ചത്. അത്തരം വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. റഹ്മാന്‍ സംഗീതം കത്തിനില്‍ക്കുന്ന കാലത്ത് ഏതു യുവാക്കളെയും പോലെ ബാലുവിനും ഹരം ഏആര്‍ റഹ്മാനായിരുന്നു. പക്ഷേ ഈ ഹരം മനസ്സില്‍ കൊണ്ടു നടക്കുക മാത്രം ചെയ്യുന്ന ആളല്ലായിരുന്നു ബാലു.
ബാലഭാസ്‌കറിന്റെ പ്രകടനങ്ങളില്‍ എന്നും ആ സ്വാധീനം പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിന്റെ തുടക്കം എന്നു പറയാവുന്ന പ്രകടനവും എ ആര്‍ റഹ്മാനിലൂടെ ആയിരുന്നു. 1994 ല്‍ കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവേദിയില്‍ ഒന്നാം സ്ഥാനം നേടിയ ബാലഭാസകറും സംഘവും തിരഞ്ഞെടുത്തത് റഹ്മാന്റെ ഒട്ടകത്തെ തട്ടിക്കോ എന്ന ഗാനമാണ്. വൃന്ദവാദ്യത്തില്‍ ആ സംഘം അങ്ങനെ റഹമാന്‍ ഗാനങ്ങളിലൂടെ യാത്ര ആരംഭിച്ചു.
പിന്നീട് സംഗീത ലോകത്ത് പ്രശസ്തനായപ്പോഴും റഹ്മാന്‍ എന്ന പ്രതിഭയെ കാണാന്‍ പലവട്ട ബാലഭാസ്‌കര്‍ ശ്രമിച്ചിരുന്നു. ഒമ്പതാം ക്ലാസുമുതല്‍ ഇതിന് മാത്രമായി പലവട്ടം അദ്ദേഹം ചെന്നൈ യാത്രകള്‍ നടത്തി. പക്ഷേ ആ കൂടിക്കാഴ്ച മാത്രം അകലെയാരുന്നു. ഇക്കാലത്തും റഹമാന്റെ ഗാനങ്ങള്‍ തന്റെ വയലിനിലൂടെ ജനങ്ങളിലെത്തിച്ച് വിസ്മയമാവുകയായിരുന്നു അദ്ദേഹം.
സീതാകല്ല്യാണം എന്ന എന്ന സിനിമയുടെ ഓഡിയോ റിലീസിന് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ആ കൂടികാഴ്ച സാധിച്ചത്. പരിപാടിയില്‍ സ്വാഗതം പറയാനും വയലിന്‍ വായിക്കാനും ബാലുവിന് സാധിച്ചു. പിന്നീട് ഹോട്ടല്‍ മുറിയിലേയ്ക്ക് റഹ്മാന്‍ വിളിപ്പിച്ചു. 'നിങ്ങള്‍ വളരെ പോപ്പുലറാണല്ലോ' എന്നാണ് റഹ്മാന്‍ ബാലുവിനോട് ആദ്യം പറഞ്ഞത്. അന്ന് സന്തോഷം കൊണ്ട് ബാലുവിന് വാക്കുകളില്ലായിരുന്നെന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു.
https://www.facebook.com/Malayalivartha
























