Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

ദൈവത്തിന്റെ നീതി നമുക്കറിയില്ല ;ആദ്യമാ മാലാഖക്കുട്ടിയെ ദൈവം തട്ടിപ്പറിച്ചെടുത്തു, പിന്നെ ആ സ്‌നേഹച്ചില്ലയില്‍ മധുരഗാനം മീട്ടിയ ബാലഭാസ്‌കറിനെയും ; ബാലുവും തേജസ്വിനിയും ഇല്ലാത്ത ആ സ്നേഹച്ചില്ലയിൽ ഇനി ലക്ഷ്മി മാത്രം

02 OCTOBER 2018 01:39 PM IST
മലയാളി വാര്‍ത്ത

ആദ്യമാ മാലാഖക്കുട്ടിയെ ദൈവം തട്ടിപ്പറിച്ചെടുത്തു. പിന്നെ ആ സ്‌നേഹച്ചില്ലയില്‍ മധുരഗാനം മീട്ടിയ ബാലഭാസ്‌കറിനെയും. തേജസ്വിനിയില്ലാത്ത ആ സ്‌നേഹച്ചില്ലയില്‍ നിന്ന് ബാലഭാസ്‌ക്കറും പറന്നകന്നു. സ്‌നേഹം സംഗീതമാണ്. സ്വര്‍ഗ്ഗത്തിലെ നല്ല വിരുന്നിന്, ഭൂമിയിലെ ആ സൂര്യസംഗീതം ദൈവം കൊതിച്ചു. ഇനി ആ വയലിന്‍ തന്ത്രികള്‍ തേജസ്വിനിയോടൊപ്പം സ്വര്‍ഗ്ഗനാട്ടില്‍.

ഒന്നുമറിയാത്ത ആ യാത്ര. ഒന്നുറപ്പാണ് തേജസ്വിനിയില്ലാത്ത വീട്ടില്‍, ജീവിതത്തിലേക്ക് മടങ്ങാന്‍ ആ ആത്മാവ് കൊതിച്ചിട്ടുണ്ടാവില്ല. ലാളിച്ചു കൊതി തീരാത്ത ആ മാലാഖക്കുട്ടി അച്ഛനെയും കൂട്ടി യാത്രപോയി. സംഗീതത്തിന്റെ ആ മഹാസാഗരത്തിനുമപ്പുറം. ജീവിതം ഇങ്ങനെയൊക്കെയാണ്. നമ്മള്‍ കാണുന്നത് നമുക്കു ചുറ്റുമുള്ള കൊച്ചു ജീവിതങ്ങളാണ്, ചക്രവാള സീമകള്‍ക്കപ്പുറം നീളുന്ന ദൈവത്തിന്റെ പദ്ധതികള്‍ നമുക്കറിയില്ല.

സ്‌നേഹമൂറുന്ന ഒരു കുടുംബവും, ആ സ്‌നേഹച്ചില്ലയിലെ പ്രണയവും കുഞ്ഞുമനസ്സുെമാക്കെ നമ്മളെ ദൈവം കാണിച്ചുതന്നു. അവയ്ക്കപ്പുറം അപകടത്തിന്റെ രൂപത്തില്‍ വിധി സ്‌നേഹച്ചില്ലയെ തകര്‍ത്തെറിയുന്നതും നമ്മള്‍ കണ്ടു. വേര്‍പാടുകളറിയാതെ, വേദനയറിയാതെ ഓര്‍മ്മകള്‍ ചിതറിപ്പോയ ലോകത്ത് ഇപ്പോള്‍ ലക്ഷ്മി തനിച്ചാണ്. പ്രണയവും മാതൃത്വവും സമ്മാനിച്ച ലോകക്കാഴ്ചകളിലേക്ക് തിരിച്ചുവരാന്‍ കൊതിക്കുന്ന ലക്ഷ്മി മലയാളിയുടെ നൊമ്പരമാണ്. ലക്ഷ്മി ഓര്‍മ്മകളിലേക്കും ജീവിതത്തിലേക്കും കണ്ണു തുറക്കാനായി കാത്തിരിക്കുന്നവരാണ് നമ്മള്‍. സംഗീതത്തില്‍ ജീവിച്ച്, തന്ത്രികളെ പ്രണയിച്ച ആ നല്ല മനസ്സിന്റെ നൊമ്പരങ്ങള്‍ മായ്ക്കാനും ഇനി ദൈവത്തിനേ കഴിയൂ.

സ്‌നേഹം സംഗീതമാണ്. ആ സംഗീതം അനന്തതയില്‍ ലയിക്കുമ്പോള്‍ ഓര്‍മ്മകള്‍ നക്ഷത്രങ്ങളായി പുനര്‍ജനിക്കും. ആ നക്ഷത്രങ്ങള്‍ക്കു മുന്നില്‍ നല്ല ഓര്‍മ്മകളുമായി കരുത്തോടെ ജീവിതത്തിലേക്കു തിരിച്ചുവരാന്‍.
ലക്ഷ്മിക്കായി നമുക്കു പ്രാര്‍ത്ഥിക്കാം. നമ്മള്‍ മനുഷ്യരാണ്. പരിമിതികള്‍ക്കു നടുവില്‍ കിനാവു കാണാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍. വിധി ക്രൂരമാകുമ്പോള്‍ കരയാന്‍ മാത്രം പഠിച്ച മനുഷ്യര്‍.
ബാലുവിനും, തേജസ്വിനിക്കും നിത്യശാന്തി നേരുന്നു....

പ്രിയ സുഹൃത്ത് ബാലുവിനായി
വി.ടി. കുരീപ്പുഴ എഴുതുന്നു

ഫിഡില്‍
പ്രിയപ്പെട്ട ബാല ഭാസ്‌കറിന്.

ഒരു വിരല്‍പ്പാടകലെ തന്ത്രി
തകര്‍ന്നു സംഗീതധാര മുറിഞ്ഞ്
കേഴുമ്പോള്‍,നിന്റെ ഫിഡില്‍
നിത്യ മൗനത്തിലാണ്ടു പോകുന്നു.

നനുത്ത വിരല്‍സ്പര്‍ശമേല്‍ക്കാതെ
സ്വരവിസ്മയങ്ങളിനി,യാത്മാവിന്റെ
ഗര്‍ഭഗൃഹങ്ങളില്‍നിന്ന്
പുറത്തേക്കുള്ള വാതില്‍ തേടും!

മഴയുടെ മണിക്കിലുക്കം
പുഴയുടെ നൂപുരധ്വനി
കുയിലിന്റെ ആര്‍ദ്ര സംഗീതം
പ്രണയത്തിന്റെ കുറുകല്‍

വാനിലെ സന്തൂര്‍ തോറ്റുപോകുന്ന
നിന്റെ ഫിഡില്‍ നിസ്വനങ്ങളിനി
പൂവിതളുകള്‍ കൊഴിയുന്ന
സൂക്ഷമ സ്വരങ്ങളി,ലലിയുന്നുവോ ക

കേള്‍ക്കാത്ത ശബ്ദങ്ങളെ,
ചെവിക്കുന്നെക,ളഴിച്ച് വച്ച്
ആകാശത്തേക്ക് ചെവി ചായ്ച്ച്
ഓര്‍മകളില്‍ സ്വസ്തരാവുക

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (11 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (23 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (27 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (32 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (49 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (1 hour ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

Malayali Vartha Recommends