Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛന്റെ കൊലപാതകത്തിൽ മകന് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.


ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം


സംസ്ഥാനത്ത് രണ്ട് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ ആറുമരണം...


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...

ബാലുവിന്റെ പ്രിയ പത്‌നി ലക്ഷ്മി…തേജ്വസിനിയെ നൊന്ത് പ്രസവിച്ച അമ്മ…പേടി തോന്നുന്നു അവരെ കുറിച്ചോര്‍ക്കാന്‍...

02 OCTOBER 2018 02:29 PM IST
മലയാളി വാര്‍ത്ത

സംഗീത ലോകത്തെ അതുല്യ പ്രതിഭ ബാലഭാസ്കറിന് അനുശോചനമറിയിച്ച്‌ സിനിമ-സംഗീത ലോകം. ബാലു എന്ന വ്യക്തിയും സംഗീതജ്ഞനും ആരായിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു പലരുടെയും കുറിപ്പുകള്‍. കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകളായി തങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിയ പ്രിയ കലാകാരന്‍റെ വിയോഗം വിശ്വസിക്കാന്‍ ഇപ്പോഴും പലര്‍ക്കും സാധിച്ചിട്ടില്ല.

ബാലഭാസ്‌കറിന്റെ മരണവാര്‍ത്ത കേട്ടാണ് താന്‍ ഉണര്‍ന്നതെന്ന് എംഎല്‍എ ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഭര്‍ത്താവിനെയും മകളെയും നഷ്ടപ്പെട്ട ലക്ഷ്മിയെ ഓര്‍ക്കുമ്പോള്‍ പേടുതോന്നുന്നുവെന്ന് ഷാഫി പറഞ്ഞു.

ഷാഫി പറമ്പിലിന്റെ വാക്കുകള്‍:

എന്റെ മോളെന്നെ ആദ്യം വിളിച്ചത് ഉപ്പച്ചി എന്നായിരുന്നു. കുറച്ച് ദിവസമേ അതുണ്ടായുള്ളൂ. പിന്നീട് അവളത് ദാദാ എന്നാക്കി. പിന്നെ കുറെ മാസങ്ങള്‍ പാപ്പാ എന്നാ വിളിക്കാറ്. ഭാര്യ എന്നെ ഇക്കാന്ന് വിളിക്കുന്നത് കേട്ട് അവള്‍ക്കും ഞാനിപ്പൊ ‘ഇക്ക’യായി.

ഭാര്യ പറയാറുണ്ട് പലപ്പോഴും ഉറക്കത്തിലവള്‍ ഇക്കാന്ന് വിളിക്കാറുണ്ടത്രെ. രാവിലെ ഉറക്കമെഴുനേല്‍ക്കുമ്പോള്‍ ഞാനടുത്തുണ്ടെങ്കില്‍ കരയാതെ ചിരിച്ചോണ്ട് എഴുന്നേക്കാറുണ്ട് (ഇന്ന് രാവിലെയും)

ഇക്ക കുളിപ്പിക്കുമ്പോ കരയാറില്ല. സോപ്പിന്റെ പതയില്‍ നിന്ന് കുമിളകളുണ്ടാക്കുന്നത് വിരല് കൊണ്ട് കുത്തി പൊട്ടിച്ച് പൊട്ടിച്ചിരിക്കാറുമുണ്ട്. ഉടുപ്പിടാനും കളിക്കാനും ഷൂ ഇടാനും യാത്ര ചെയ്യുമ്പോഴും പുറത്തിറങ്ങാനും ഉമ്മ മരുന്ന് കൊടുക്കുമ്പോ രക്ഷപെടാനും മൊബൈലില്‍ കളിക്കാനും ഇടയ്ക്ക് ഞാന്‍ അവളറിയാതെ പോയിപ്പോവുമോന്ന് കരുതിയുമെല്ലാം ഒരു 100 തവണ അവളെന്നെ ഇക്കാ ഇക്കാ വിളിച്ചോണ്ട് നടക്കും. എപ്പോഴും കൂടെയുണ്ടാവാന്‍ പറ്റാറില്ലെങ്കിലും ഉള്ള സമയത്തെ തോന്നലുകളെ കുറിക്കാന്‍ വാക്കുകള്‍ പോരാതെ വരും.

ഞാനിത്രയും പറഞ്ഞത് ഹൃദയം നുറുങ്ങുന്ന വേദനയിലാണ്…

ബാലുവിന്റെ മരണം അറിഞ്ഞാണ് ഇന്നുണര്‍ന്നത്.. 2 വയസ്സ് പ്രായമായൊരു പെണ്‍കുഞ്ഞിന്റെ പിതാവിന്റെ തോന്നലുകള്‍ എനിക്ക് മനസ്സിലാവും. ഒരു പക്ഷെ 16 വര്‍ഷം കാത്തിരുന്ന കിട്ടിയ തേജ്വസിനി ബാലുവിനെത്ര മാത്രം പ്രിയപെട്ടതാവുമെന്ന് അറിയാവുന്നത് കൊണ്ട് കൂടിയായിരിക്കണം. മനസ്സ് പറയുന്നത് ബാലു മരിച്ചതല്ല മറിച്ച് തേജസ്വനിയില്‍ അലിഞ്ഞ് ചേര്‍ന്നതായിരിക്കാമെന്ന്.. അവള്‍ക്കൊപ്പം തുടരാന്‍.. തുടര്‍ന്നും സ്‌നേഹിക്കാന്‍ വാരിക്കോരി കൊടുത്ത് മതി വരാതെ…വയലിന്‍ കയ്യിലെടുക്കുമ്പോള്‍ നമ്മളൊക്കെ അതില്‍ ബാലുവിനൊപ്പം അലിയാറുള്ളതിനേക്കാള്‍ ആയിരം മടങ്ങ് തീവ്രതയോടെ ബാലു മകളോടൊപ്പം യാത്ര തുടരുന്നു…

ബാലുവിന്റെ പ്രിയ പത്‌നി ലക്ഷ്മി…തേജ്വസിനിയെ നൊന്ത് പ്രസവിച്ച അമ്മ…പേടി തോന്നുന്നു അവരെ കുറിച്ചോര്‍ക്കാന്‍.. ഈ വേര്‍പാടുകള്‍ അവരറിയുന്ന നിമിഷത്തെ കുറിച്ചോര്‍ക്കാന്‍..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചണ്ഡ് ഹെലികോപ്ടറിൽ പറന്ന് പരമോന്നത സേനാമേധാവി കൂടിയായ രാഷ്‌ട്രപതി ദ്രൗപദിമുർമു...  (12 minutes ago)

റൂഫിങ് ജോലി ചെയ്യുന്നതിനിടെ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു....  (14 minutes ago)

പുന്നമടയിൽ ചുണ്ടൻവള്ളത്തിന്‍റെ മാതൃകയിൽ പുതിയ നെഹ്റു പവലിയൻ...  (45 minutes ago)

ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് വീണ്ടും ക്ളീൻ ചിറ്റ്...  (52 minutes ago)

മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം എന്ന് ഓർത്തഡോക്സ് സഭ.  (1 hour ago)

ഭൂകമ്പ മാപിനിയിൽ 5.4 രേഖപ്പെടുത്തിയ ഭൂചലനം കൊൽക്കത്തയിൽ; ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല  (1 hour ago)

ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി അം​ഗപരിമിതനായ യുവാവ് മരിച്ചു  (1 hour ago)

രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം...  (1 hour ago)

തൃശൂർ പാലിയേക്കര ടോൾ ബൂത്തിൽ പുറകിലേക്കെടുത്ത ട്രെയിലർ ദേഹത്തു കയറി ടോൾകമ്പനി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

സാമ്പത്തിക ഇടപാടുകളിൽ ചതി വരാതെ നോക്കുക! മിഥുനം രാശിക്കാർക്ക് ഒരു മുന്നറിയിപ്പ്!  (1 hour ago)

റിട്ട.കോടതി ജീവനക്കാരൻ തറവാട്ട് ക്ഷേത്രനടയിൽ ...  (2 hours ago)

അച്ഛന്റെ കൊലപാതകത്തിൽ മകന് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.  (2 hours ago)

സ്വർണവിലയിൽ വൻ വർദ്ധനവ്... പവന് 2320 രൂപയുടെ വർദ്ധനവ്  (2 hours ago)

രണ്ട് ദിവസത്തെ തമിഴ്നാട്‌ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയിൽ എത്തും...  (3 hours ago)

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ന് കൊച്ചിയിൽ... നഗരത്തിൽ ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തി  (3 hours ago)

Malayali Vartha Recommends