ചെറുപ്രായത്തിൽ തന്നെ രാജ്യാന്തര പ്രശസ്തി നേടാൻ കഴിഞ്ഞ സംഗീത പ്രതിഭയായിരുന്നു ബാലഭാസ്കർ; ബാലഭാസ്കറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി എ.കെ ബാലൻ

വയലിന് സംഗീത പ്രതിഭ ബാലഭാസ്കറിന്റെ നിര്യാണത്തില്‍ സാംസ്ക്കാരിക് മന്ത്രി എ.കെ.ബാലന് അനുശോചിച്ചു. ചെറുപ്രായത്തില്‍ തന്നെ രാജ്യാന്തര പ്രശസ്തി നേടാന്‍ കഴിഞ്ഞ സംഗീത പ്രതിഭയായിരുന്നു ബാലഭാസ്കര്‍.
ഫ്യൂഷന്‍ സംഗിത പരിപാടികളിലൂടെയും ആല്‍ബങ്ങള്‍ക്കും പിന്നീട് സിനിമയ്ക്കും സംഗീത സംവിധാനം നിര്‍വഹിച്ച് ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം സംഗീതലോകം കീഴടക്കിയെന്നും മന്ത്രി അനുസ്മരിച്ചു.
ഇലക്ട്രിക് വയലിനിലൂടെ യുവതലമുറയെ ഉന്മത്തരാക്കുമ്ബോള് തന്നെ ശാസ്ത്രീയ സംഗീതത്തിലൂടെ ശുദ്ധസംഗീത ആസ്വാദകര്‍ക്കും അദ്ദേഹം പ്രിയങ്കരനായി. ബാലയുടെ അപ്രതീക്ഷിത വേര്‍പാട് അത്യന്തം വേദനാജനകവും സംഗീത ലോകത്തിന് വലിയ നഷ്ടവുമാണെന്ന് അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























