അയ്യപ്പനെകാക്കാന്‍ പോരിനുറച്ച് സംഘപരിവാര്‍ സംഘടനകള്‍; മാലയിട്ട യുവതികളും ആക്ടിവിസ്റ്റുകളും ടൂറിസ്റ്റുകളും ശബരിമലയില്‍ എത്തുന്നതിന് മുമ്പ് പ്രക്ഷോഭവുമായി ഹൈന്ദവ സംഘടനകള്‍; നാല്‍പ്പത്തിയൊന്ന് ഹിന്ദു സംഘടനകളും ബിജെപിയും ആര്‍എസ്എസും ഒരുമിച്ച് പ്രക്ഷോഭത്തിലേക്ക്; കേരളം കാണാനിരിക്കുന്നത് മഹാ പ്രക്ഷോഭങ്ങള്‍

മാലയിട്ട യുവതികളും ആക്ടിവിസ്റ്റുകളും ടൂറിസ്റ്റുകളും ശബരിമലയില്‍ എത്തുന്നതിന് മുമ്പ് പ്രക്ഷോഭവുമായി ഹൈന്ദവ സംഘടനകള്‍. ഇനി വിട്ടുവീഴ്ച തിരിച്ചുമില്ല ജനവികാരം ഉള്‍കൊണ്ട് ബിജെപിയും ആര്‍എസ്എസും സമരരംഗത്തേക്ക്. എളമക്കരയിലെ ആര്‍ എസ്എസ് കാര്യാലയത്തില്‍ നടന്ന യോഗത്തിലെടുത്ത തീരുമാനപ്രകാരം. ഹൈന്ദവ സംഘടനകള്‍ കടുത്ത പ്രക്ഷോഭംത്തിലേക്ക്. എല്ലത്തിനും ആര്‍എസ്എസ് നേതൃത്വം നല്‍കും. സ്ത്രീകള്‍ മാലയിട്ടു നില്‍ക്കുന്നു. ഒപ്പം ആക്ടിവിസ്റ്റുകളും അവര്‍ക്ക് സംരക്ഷണമൊരുക്കാന്‍ സര്‍ക്കാരും റെഡി. കേരളം കാണാനിരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ലാത്തസമര മുറകള്‍
ശബരിമല വിഷയത്തില്‍ ജനവികാരം മനസിലാക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെതിരേ വിശ്വാസികളുടെ സംഘടിത പ്രക്ഷോഭം. നാളെ കഴിഞ്ഞ് നവരാത്രി ദിനം സമരം ആരംഭിക്കും. കൊച്ചിയില്‍ ചേര്‍ന്ന 41 ഹിന്ദു സംഘടനകളുടെ യോഗം വിശദമായ പരിപാടികള്‍ തയാറാക്കി. നാലു ഘട്ടങ്ങളിലായാണ് പ്രക്ഷോഭങ്ങള്‍. ബിജെപിയും വിശ്വാസി സമരത്തിന് പിന്തുണപ്രഖ്യാപിച്ച് പ്രക്ഷോഭത്തിനിറങ്ങും. കേരളത്തിലെ 200 സ്ഥലങ്ങളിലെ റോഡുകള്‍ ഉപയോധിക്കും. കോട്ടയത്ത വ്യാഴാഴ്ച ഹൈന്ദവ സംഘടനകളുടെ സമ്മേളനം.
പന്തളം രാജകുടുമ്പത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിലേക്ക് ശബരിമല സംരക്ഷണയാത്ര നടത്തും. ഒപ്പം ബിജെപിയും. ബിജെപി അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള മുന്‍ നിരയില്‍. പ്രക്ഷോഭം ഒക്ടോബര്‍ 10 ന് ആരംഭിച്ച് 15 ന് സെക്രട്ടറിയറ്റിലെത്തും. എന്‍ഡിഎയുടെ ആഭിമുഖ്യത്തിലാണ് യാത്ര. പാര്‍ട്ടി പ്രവര്‍ത്തകരും വിശ്വാസികളുമായ സ്ത്രീജനങ്ങള്‍ യാത്രയിലുടനീളം പങ്കെടുക്കും.
ഒക്ടോബര്‍ 17 ന് മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ നിലയ്ക്കലിലെ ഉപവാസം. 41 ഹിന്ദു സംഘടനകള്‍ ഒക്ടോബര്‍ 10 ന് താലൂക്ക് തലത്തില്‍ 200 സ്ഥലങ്ങളില്‍ റോഡ് ഉപരോധിക്കും. ഒരു മണിക്കൂറാണ് ഉപരോധം. ഒക്ടോബര്‍ 11 ന് കോട്ടയത്ത് ഹിന്ദു നേതൃ സമ്മേളനം നടത്തും. കൂടാതെ ഗുരുസ്വാമിമാരുടെ സംഗമവും സംന്യാസി സംഗമവും. ഒക്ടോബര്‍ 12-ന് പന്തളം രാജകുടുംബം സെക്രട്ടറിയറ്റു നടയില്‍ നാമജപ യജ്ഞം. യജ്ഞത്തില്‍ ഹിന്ദു സംഘടനകള്‍ പങ്കുചേരും. ഒക്ടോബര്‍ 17ന് നിലയ്ക്കലില്‍ അമ്മമാരും സ്ത്രീകളും ഉപവാസമിരിക്കും. അങ്ങനെയങ്ങനെ നിരവധി പ്രക്ഷോഭങ്ങള്‍. കേരളം കാണാന്‍ പോകുന്ന സമര മുറകള്‍ ഇനിയും വരുന്നതേ ഉള്ളു ഇത് ഒരു തുടക്കം മാത്രമെന്നാണ് അയ്യപ്പ ഭക്തര്‍ പറയുന്നത്.
ഇത്തരത്തില്‍ ഒരു വശത്ത് അയ്യപ്പനോടുള്ള ഭക്തിമൂലം വിശ്വാസികള്‍ തെരുവില്‍ ഇറങ്ങുമ്പോള്‍ മറുവശത്ത്, സുപ്രീംകോടതി നിധി നടപ്പിലാക്കണമെന്ന നിലപാടും. പിണറായി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പ്രത്യേകിച്ചും ലോക്സഭാ തെരഞ്ഞെടുപ്പു കൂടി അടുത്തുവരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയമായ വലിയ വെല്ലുവിളിയാണ് സിപിഎമ്മിന് മുന്നില്‍. എങ്കിലും ചരിത്രപരമായി മാറ്റമെന്ന നിലയില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ മറുവശത്തും പ്രതിരോധമാര്‍ഗ്ഗങ്ങള്‍ക്ക് മൂര്‍ച്ഛ കൂട്ടുകയാണ് സംഘപരിവാര്‍ സംഘടനകള്‍ അതിനുള്ള ചെറിയ ഉദാഹരണം മാത്രമാണ് ഈ പ്രക്ഷോഭങ്ങള്‍.
https://www.facebook.com/Malayalivartha























