മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു
സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ ഇഡിയുടെ അന്വേഷണം ഒന്നാം പിണറായി സര്‍ക്കാരിലേക്കു നീങ്ങുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിഎംആര്‍എല്ലിന് ലഭിച്ച സഹായങ്ങളിലേക്കാണ് ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നത്. സര്‍ക്കാരില്‍ നിന്നും വഴിവിട്ട സഹായങ്ങള്‍ കരിമണല്‍ കമ്പനിക്കു ലഭിച്ചുവെന്ന സംശയത്തിന് പിന്നാലെയാണ് ഇഡി നീക്കം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് സിഎംആര്‍എല്‍ എക്സാലോജിക്കിന് മാസപ്പടി നല്‍കിയത്. ഇത്തരം ഒത്താശകള്‍ ചെയ്തിന് പിണറായി വിജയനുള്ള പ്രതിഫലമായി മകള്‍ വീണയുടെ അക്കൗണ്ടില്‍ മാസപ്പടി വന്നതായാണ് ഇഡി നിഗമിക്കുന്നത്.
പിണറായി വിജയന്റെ മകള്‍ വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്ച പത്തു മണിക്കൂറാണ് വീണയെ ചോദ്യം ചെയ്തത്. എസ്എഫ്ഐഒ രേഖകള്‍ കോടതിയില്‍ നിന്ന് കിട്ടിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വീണയെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്. ഈ മാസം 29ന് ഹാജരാകാം എന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്. എന്നാല്‍ ഇഡി വിളിപ്പിച്ചത് അനുസരിച്ചാണ് വീണ വ്യാഴാഴ്ച ഹാജരായത്.വീണ നല്‍കിയ മൊഴികള്‍ എല്ലാം പരസ്പര വിരുദ്ധമായ സാഹചര്യത്തില്‍ തിങ്കളാഴ്ച വീണയുടെ അറസ്റ്റിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
കരിമണല്‍ കമ്പനിക്ക് പിണറായി വിജയനുമായി ബന്ധമുണ്ടോ എന്നതിലടക്കം കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ വീണയോട് ഇഡി വ്യക്തത തേടിയിട്ടുണ്ട്.
വീണ വിജയന് സിഎംആര്‍എല്ലുമായി കരാര്‍ ലഭിച്ചത് എങ്ങനെയാണെന്നതിനെക്കുറിച്ചും, പിണറായി ഭരണകാലത്ത് സിഎംആര്‍എല്ലിന് സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള വഴിവിട്ട സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ഒന്‍പത് മണിക്കൂര്‍ നീണ്ട രണ്ടാം വട്ട ചോദ്യം ചെയ്യലിന് ശേഷവും വീണയുടെ മൊഴികളില്‍ കാര്യമായ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.
നല്‍കിയ സേവനങ്ങള്‍ക്ക് പകരമായാണ് തുക കൈപ്പറ്റിയതെന്ന് വീണ ആവര്‍ത്തിക്കുമ്പോഴും അത് ശരിവയ്ക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇഡി അന്വേഷണം കൂടുതല്‍ ഗൗരവകരമായ തലത്തിലേക്ക് മാറ്റുന്നത്. കരിമണല്‍ കമ്പനിയില്‍ നിന്ന് പ്രധാനമായും കരാര്‍ ലഭിച്ച സാഹചര്യമാണ് ഇഡി പരിശോധിക്കുന്നത്. സിഎംആര്‍എല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാട് കേവലം ഒരു സാമ്പത്തിക ഇടപാട് മാത്രമാണോ അതോ പിണറായി വിജയന്റെ ഭരണസ്വാധീനം ഉപയോഗിച്ച് ലഭിച്ചതാണോ എന്നതാണ് അന്വേഷണ ഏജന്‍സിയുടെ സംശയം. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 2.78 കോടി രൂപ എങ്ങനെയാണ് വിനിയോഗിച്ചതെന്ന് വ്യക്തമാക്കുന്നതില്‍ വീണ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇനി തെളിവുകള്‍ നിരത്തി ഇഡി അറസ്റ്റ് ചെയ്യാനാണ് സാധ്യത. ഈ തുക എവിടെ ചെലവഴിച്ചു എന്നതില്‍ വ്യക്തത വരാത്തത് വലിയൊരു സാമ്പത്തിക തട്ടിപ്പിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
മാസപ്പടി ് തെളിയിക്കപ്പെട്ടാല്‍ പിണറായി വിജയന്‍ നേരിട്ടോ അല്ലാതെയോ വലിയൊരു കുരുക്കിലാകും.ഇഡി ഇതോടകം പിടിച്ചെടുത്ത 134 രേഖകളും വീണയുടെ മൊഴികളും തമ്മില്‍ വലിയ പൊരുത്തക്കേടുകളാണുള്ളത്. രേഖകള്‍ കാണിച്ചു ചോദിക്കുമ്പോള്‍ വീണ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ഇഡിയെ കുഴയ്ക്കുന്നു. കുരുക്കുള്ള ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ക്ഷീണം അഭിനയിക്കുകയും വിശ്രമം വേണമെന്ന് പറയുകയും ചെയ്യും. നിര്‍ണായകമായ ചോദ്യങ്ങള്‍ വരുമ്പോള്‍ വെള്ളം ചോദിക്കുകയും മുഖം പൊത്തിയിരിക്കുകയും ചെയ്യുകയാണ. വീണയുടെ കോടികളുടെ സ്വത്ത് വിവരങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങിയ ശേഷം അത് ഏതെല്ലാം രീതിയില്‍ നിക്ഷേപിച്ചുവെന്നും എങ്ങനെ ചെലവഴിച്ചുവെന്നും ഇഡി അന്വേഷിക്കുന്നു. വീണയുടെ കൈവശമുള്ള കോടികള്‍ വിലമതിക്കുന്ന വജ്രം സ്വര്‍ണം ആഭരങ്ങള്‍ക്കായി ഈ പണം ചെലവഴിച്ചില്ലെന്നും ആഭരണങ്ങളേറെയും സ്വര്‍ണം വജ്രക്കടകള്‍ സമ്മാനം കൊടുത്തതാണെന്നും ഇഡി സംശയിക്കുന്നു.
പിണറായിലേക്ക് അന്വേഷണം നീളുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനവും എംല്‍എ സ്ഥാനവും രാജിവച്ചൊഴിയേണ്ടിവരും.
ജൂണ്‍ 17ന് വീണയെ എട്ടുമണിക്കൂറിലധികം ഇഡി ചോദ്യംചെയ്തിരുന്നു. എന്നാല്‍ സമയപരിമിതി കാരണം അന്ന് ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞദിവസം വീണയുടെ ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും ഇഡി പരിശോധിച്ചിരുന്നു. ഈ പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചോദ്യംചെയ്യല്‍ നടത്തുന്നത്. ആദ്യ നോട്ടീസ് ലഭിച്ചപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യംചെയ്യലിനു വീണ ഹാജരായിരുന്നില്ല. തുടര്‍ന്ന് രണ്ടാമത്തെ നോട്ടീസ് ലഭിച്ചപ്പോഴാണ് എട്ടുമണിക്കൂറിലധികം നീണ്ട ചോദ്യംചെയ്യലിനു വീണ എത്തിയത്.
https://www.facebook.com/Malayalivartha






















