1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു

കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട കുളത്തുമ്മൽ താമസിക്കുന്ന സാമുവൽ ലളിതാംബിക ദമ്പതികളുടെ മകളായ അഭിയ എൽ സാം (15)ആണ് ദാരുണമായി മരിച്ചത്. കുളത്തുമ്മൽ ഹയർ സെക്കൻററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അഭിയയെ ഇന്നലെ രാവിലെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കുറെ സമയമായിട്ടും കാണാത്തതിനെ തുടർന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.
മരിച്ച അഭിയയുടെ കൂട്ടുകാരി തീർഥ ഒന്നരമാസം മുമ്പ് ജീവനൊടുക്കിയിരുന്നു. ഈ സംഭവത്തിൽ അഭിയ വളരെ ദുഖിതയായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കുന്നു. ഇതിനെ തുടർന്നുണ്ടായ മാനസിക പ്രയാസത്തെ തുടർന്നായിരിക്കാം ജീവനൊടുക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
https://www.facebook.com/Malayalivartha






















